ഡോ. എം.എസ്​. സുനിലി​െൻറ 142ാം വീട്​ രമക്കും കുടുംബത്തിനും കൈമാറി

ഡോ. എം.എസ്. സുനിലിൻെറ 142ാം വീട് രമക്കും കുടുംബത്തിനും കൈമാറി പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവന രഹിതരായ നിരാലംബർക്ക് പണിതുനൽകുന്ന 142ാമത്തെ വീട് പൂതങ്കര കാരുവയൽ തേക്കുംതാവളത്തിൽ വിധവയും രോഗിയുമായ രമക്കും കുടുംബത്തിനും അക്കാമ്മ മാത്യു താക്കോൽ നൽകി ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ചോർന്നൊലിക്കുന്ന ഒറ്റമുറിയുള്ള തകർന്ന ഷെഡിലായിരുന്നു രമയും എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ മീരയും പ്രായമായ അച്ഛനും താമസിച്ചിരുന്നത്. കഴിഞ്ഞ കാലവർഷത്തിൽ ഷെഡ് താമസയോഗ്യമല്ലാതായി. ഭർത്താവിൻെറ മരണശേഷം അമ്മയുടെ വേർപാട് രമയെ ഏറെ തളർത്തുകയും ചികിത്സക്കും ആഹാരത്തിനും കുട്ടിയുടെ പഠനത്തിനും മാർഗവുമില്ലാതായി. അടൂർ നിവാസിയായ കാഞ്ഞിരക്കാട്ട് ലൗഡെയിൽ അക്കാമ്മ മാത്യു ഭർത്താവിൻെറ ഓർമക്ക് തൻെറ 75ാം ജന്മദിനത്തിൽ അർഹരായ കുടുംബത്തിന് വീട് നൽകണമെന്ന ആഗ്രഹം അറിയിച്ചിരുന്നു. അക്കാമ്മ മാത്യു നൽകിയ മൂന്നരലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ട് മുറികളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമിച്ചത്. ഡോ. എം.എസ്. സുനിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ രമ സുരേഷ്, കെ.എം. ജോർജ്, കെ.പി. ജയലാൽ, ആനി ജോർജ്, സന്തോഷ് എം. സാം, ഡോണി പുന്നൂസ്, സുജി ഡോണി, അനിത രാജൻ, കെ.ജെ. ജോൺ, ഈപ്പൻ വർഗീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.