വനാതിര്‍ത്തിയില്‍ സൗരോർജ വേലിയും കിടങ്ങുകളും നിര്‍മിക്കണം

പത്തനംതിട്ട: ടാപ്പിങ് തൊഴിലാളികള്‍ക്ക് പാമ്പ് കടിയേല്‍ക്കുന്നതും കാട്ടുപന്നിയുടെ കുത്തേല്‍ക്കുന്നതും ശ്രദ ്ധയിൽപെട്ടിട്ടും എസ്റ്റേറ്റ് വക സ്ഥലങ്ങളിലെ കാട് വെട്ടാന്‍ ഉടമകള്‍ തയാറാവുന്നില്ലെന്നും വനാതിര്‍ത്തിയില്‍ സൗരോർജ വേലിയും കിടങ്ങുകളും നിര്‍മിക്കാന്‍ വനം വന്യജീവി വകുപ്പ് തയാറാകണമെന്നും കേരള വനം കരാര്‍ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. വന്യമൃഗങ്ങളും കാട്ടുജന്തുക്കളും മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസമാകുന്ന പദ്ധതികള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണം. പുലി, രാജവെമ്പാല, പെരുമ്പാമ്പ്‌ എന്നിവ ഒറ്റക്കും ആന, മ്ലാവ്, പന്നി, കുരങ്ങ്‌ തുടങ്ങിയവ കൂട്ടമായും നാട്ടിലിറങ്ങുന്നത് പതിവാണ്. വര്‍ഷങ്ങളായി ഇടക്കാട്‌ തെളിക്കാത്ത നിലക്കൽ, ളാഹ, മണിയാർ, ചിറ്റാര്‍, തണ്ണിത്തോട്, ചെങ്ങറ, ചെമ്മാനി, കല്ലേലി ഉൾപ്പെടെ റബർ തോട്ടങ്ങളിലാണ് പകൽ ഇവയുടെ താവളമെന്നും ചൂണ്ടിക്കാട്ടി. യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. വി.എൻ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ബാബു പാങ്ങാട്ട്, ജോണ്‍ മാത്യു, എം.ആര്‍. ശ്രീധരൻ, ടി.വി. പുഷ്പാകരൻ, എം. ജമാലുദ്ദീൻ, എം.ടി. ജോണ്‍സണ്‍, സി.വി. എബ്രഹാം, ഷിനു കണ്ണന്നുമണ്ണ്, കെ.ആർ. രാമകൃഷ്ണപിള്ള, ഇ.പി. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. വായന മത്സരം കോഴഞ്ചേരി: കോഴഞ്ചേരി ഈസ്റ്റ് ജനത സ്പോർട്സ് ക്ലബ്‌ ആൻഡ് പബ്ലിക് ലൈബ്രറി വായന മത്സരം നടത്തുന്നു. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാർഥികള്‍ പങ്കെടുക്കാം. ജൂലൈ 18ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9946120856, 9947263064.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.