പാറമടയിൽനിന്ന്​ ഡിറ്റണേറ്ററും ജലാറ്റിൻ സ്​റ്റിക്കും കാണാതായ സംഭവം; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

നെടുങ്കണ്ടം: ചതുരംഗപ്പാറ പാറമടയിൽനിന്ന് ഡിറ്റണേറ്ററും ജലാറ്റിൻ സ്റ്റിക്കും കാണാതായ സംഭവത്തിൽ കേന്ദ്ര രഹസ്യ ാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കേരള-തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് വനമേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന പാറമടയിൽനിന്നാണ് 800 ജലാറ്റിൻ സ്റ്റിക്കും 200 ഡിറ്റണേറ്ററും കാണാതായത്. ഗോഡൗണിൻെറ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. സ്ഫോടകവസ്തുക്കൾ കടത്തിയത് തമിഴ്നാട്ടിലേക്കെന്നാണ് സൂചന. സ്‌ഫോടകവസ്തുവായതിനാൽ സുരക്ഷിതമായ കേന്ദ്രത്തിലാണ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും സൂക്ഷിച്ചിരുന്നത്. പാറമടയിൽ മോഷണം നടന്നുെവന്ന് കരുതുന്ന ദിവസം എത്തിയ ജീപ്പും ബൈക്കുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവം നടന്നു എന്ന് കരുതുന്ന ദിവസം പുലർച്ച രണ്ട് ബൈക്കുകളിൽ നാലുപേരും തൊട്ടുപിറകിലായി ഒരു ജീപ്പും പാറമടയിൽ എത്തിയതായി ഒരു വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച ഡിറ്റണേറ്റർ വനത്തിനുള്ളിലേക്ക് കടത്തിയെന്നാണ് നിഗമനം. കരിങ്കൽ ക്വാറി ഉടമയുടെ പരാതിയെ തുടർന്ന് ജില്ല പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.