മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്: പരിസ്ഥിതി ആഘാത പഠനം തുടങ്ങി

കുമളി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനത്തിന് തുടക്കമാ യി. ഹൈദരാബാദ് ആസ്ഥാനമായ പ്രഗതി ലാബ്സ് കൺസൽട്ടേഷൻ പ്രൈവറ്റ് ലിമിറ്റഡാണ് പഠനം നടത്തുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമ്പോൾ പ്രകൃതിക്കുണ്ടാകാവുന്ന പ്രശ്നങ്ങൾ പഠിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞമാസം 30ന് അനുമതി ലഭിച്ചെങ്കിലും വെള്ളിയാഴ്ച മുതലാണ് സംഘം പഠനം തുടങ്ങിയത്. ഒമ്പതംഗ സംഘം ഒരുവർഷത്തോളം നീളുന്ന പഠനത്തിനുശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കും. വള്ളക്കടവ് റേഞ്ച് വഴിയാണ് സംഘം അണക്കെട്ട് പ്രദേശത്ത് എത്തുക. രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെയാണ് സംഘത്തിന് കടുവ സങ്കേതത്തിനുള്ളിൽ പ്രവേശിക്കാൻ അനുമതി. വനത്തിനുള്ളിൽനിന്നും മണ്ണ് ഉൾെപ്പടെ ഒരു സാധനവും ശേഖരിക്കാൻ പാടിെല്ലന്ന നിബന്ധനയോടെയാണ് പഠനത്തിന് അനുമതി നൽകിയിട്ടുള്ളത്. മഴ, വേനൽ, മഞ്ഞ് കാലങ്ങളിൽ ഉൾെപ്പടെ നാല് കാലഘട്ടത്തിലും കാടിനും ജീവികൾക്കും ഉണ്ടാകുന്ന മാറ്റങ്ങൾ സംഘം വിശദമായി പഠിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.