വ​ർഗീയവത്​കരണത്തി​െൻറ പാതയിലേക്ക്​ തൊഴിലാളി വർഗവും നീങ്ങുന്നത്​ അപകടകരം -കാനം രാജേന്ദ്രൻ

വർഗീയവത്കരണത്തിൻെറ പാതയിലേക്ക് തൊഴിലാളി വർഗവും നീങ്ങുന്നത് അപകടകരം -കാനം രാജേന്ദ്രൻ പത്തനംതിട്ട: വർഗീയവത്ക രണത്തിൻെറ പാതയിലേക്ക് തൊഴിലാളി വർഗവും നീങ്ങുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രടറി കാനം രാജേന്ദ്രൻ. ഇത് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പി.കെ. വാസുദേവൻനായർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. തൊഴിലാളി വർഗത്തിൻെറ താൽപര്യങ്ങൾ എല്ലാ നിലയിലും പാർശ്വവത്കരിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഇതിനെതിരെ ശക്തമായ പോരാട്ടം അനിവാര്യമായിരിക്കുേമ്പാഴാണ് ദേശീയതയുടെയും വർഗീയതയുടെയുമൊക്കെ പേരിലെ ഭിന്നിപ്പിൻെറ സ്വാധീനം തൊഴിലാളി വർഗത്തെയും ബാധിക്കുന്നത്. നിർമല സീതാരാമൻ തൻെറ ബജറ്റിൽ രാജ്യത്തെ സ്വകാര്യവത്കരണത്തിന് വേഗം കൂട്ടാനാണ് ശ്രമിച്ചത്. പാവപ്പെട്ടവൻെറ താൽപര്യങ്ങളെ അവഗണിച്ച് കോർപറേറ്റുകൾക്ക് വാരിക്കോരി നൽകി. രാജ്യത്തിൻെറ ഫെഡറൽ സംവിധാനത്തിനുതന്നെ എതിരായ സമീപനമാണ് ധനമന്ത്രി ബജറ്റിൽ സ്വീകരിച്ചതെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. യോഗത്തിൽ എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ് ഡി. സജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. രാേജന്ദ്രൻ, പ്രസിഡൻറ് ജെ. ഉദയഭാനു, ചിറ്റയം ഗോപകുമാർ എം.എൽ.എ, സി.എ. കുര്യൻ, മുണ്ടപ്പള്ളി തോമസ്, വിദ്യാധരൻ, ബേബിച്ചൻ വെച്ചൂച്ചിറ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.