മിനി സിവിൽ സ്​റ്റേഷനിൽ ത്രീഫേസ് വൈദ്യുതി കണക്​ഷന് നടപടിയായി

പൊൻകുന്നം: മിനി സിവിൽ സ്റ്റേഷനിൽ ത്രീഫേസ് വൈദ്യുതി കണക്ഷൻ ലഭിക്കാൻ വഴിയൊരുങ്ങുന്നു. ഡെപ്പോസിറ്റ് ആര് അടക്കു മെന്ന തർക്കത്തെ തുടർന്ന് സിവിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങി ഒരുവർഷമായിട്ടും ത്രീഫേസ് വൈദ്യുതി കണക്ഷൻ ലഭിച്ചിരുന്നില്ല. 58,000 രൂപ ഡിപ്പോസിറ്റ് ഇനത്തിൽ വൈദ്യുതി വകുപ്പിൽ അടക്കണം. ഇതിന് അനുമതിക്കായി തിരുവനന്തപുരം ചീഫ് ഓഫിസിലേക്ക് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗമാണ് ഇപ്പോൾ അപേക്ഷ നൽകിയത്. സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തിക്കണമെങ്കിൽ ത്രീഫേസ് കണക്ഷൻ ലഭിക്കണം. ജനറേറ്ററും പ്രവർത്തനക്ഷമമല്ല. ലിഫ്റ്റില്ലാത്തതിനാൽ മുകൾ നിലയിലെ ഓഫിസുകളിലേക്ക് പ്രായാധിക്യമുള്ളവരും ശാരീരിക അവശതകളുള്ളവരും പടവുകൾ കയറേണ്ട സ്ഥിതിയാണ്. സബ് രജിസ്ട്രാർ ഓഫിസിലേക്ക് ആധാരം രജിസ്‌ട്രേഷന് എത്തുന്ന വയോധികരെ കസേരയിലിരുത്തി ചുമന്ന് എത്തിക്കേണ്ടി വന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.