ഹോട്ടൽ മാലിന്യം റോഡരികിൽ തള്ളി

കടുത്തുരുത്തി: ഹോട്ടൽ മാലിന്യം രാത്രി റോഡരികിൽ തള്ളി. ആയാംകുടി-ആപ്പുഴ റോഡിലാണ് വിവിധ സ്ഥലങ്ങളിലായി മാലിന്യം പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി തള്ളിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മാലിന്യക്കൂമ്പാരത്തോടൊപ്പം കോട്ടയത്തെ പ്രമുഖ ഹോട്ടലുകളുടെ നിരവധി ബില്ലുകളുമുണ്ടായിരുന്നു. ഹോട്ടലുകളിൽ മിച്ചം വന്ന ഭക്ഷണവും പച്ചക്കറി, ഇറച്ചി മാലിന്യങ്ങളുമാണ് കൂടുതലായും റോഡരികിൽ തള്ളിയത്. നാട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.