മെഡിക്കല്‍ കോളജ്​ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം -വിക്ടര്‍ ടി. തോമസ്

കോന്നി: പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലകളായ കോന്നി, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട് എന്നിവിടങ്ങളിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താന്‍ ഏറെ സഹായകരമാകുന്ന കോന്നി മെഡിക്കല്‍ കോളജിൻെറ പ്രവര്‍ത്തനം ഉടൻ ആരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ല പ്രസിഡൻറ് വിക്ടര്‍ ടി. തോമസ് ആവശ്യപ്പെട്ടു. നിര്‍ധനരോഗികള്‍ക്ക് ആശ്വാസം നല്‍കിയ കാരുണ്യപദ്ധതി നിര്‍ത്തലാക്കിയത് മൂലമുള്ള ദുരിതങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ഉന്നതാധികാര സമിതി അഗം ജോണ്‍ കെ. മാത്യു, അഡ്വ. ബാബു വര്‍ഗീസ്, വര്‍ഗീസ് ചെള്ളക്കല്‍, ജോര്‍ജ് മാത്യു, തോമസ് കുട്ടി കുമ്മണ്ണൂര്‍, പൊന്നച്ചന്‍ വള്ളിക്കാല, സണ്ണി ചിറ്റാര്‍, ജോണ്‍ കൂടല്‍, സജി കുമാര്‍, മുസ്തഫ, അനീഷ്, ബേബി, യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.