ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫിസ് ഓട്ടോമേഷന്‍ കോഴ്‌സ്

പത്തനംതിട്ട: അടൂര്‍ എല്‍.ബി.എസ് സബ്‌സൻെററില്‍ ആരംഭിക്കുന്ന ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫിസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. നാലു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യം. ഫോണ്‍: 9947123177. സംഘാടക സമിതി രൂപവത്കരണം പത്തനംതിട്ട: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്, ക്ഷേമനിധി അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന കലാകായിക മേളയുടെ ജില്ലതല സംഘാടക സമിതി രൂപവത്കരണ യോഗം ബുധനാഴ്ച വൈകീട്ട് മൂന്നിന് പത്തനംതിട്ടയില്‍ നടക്കുമെന്ന് ക്ഷേമനിധി ഓഫിസര്‍ അറിയിച്ചു. 2019 മേയില്‍ ക്ഷേമനിധിയില്‍ 10 വര്‍ഷം അംഗത്വവും 55 വയസ്സ് പൂര്‍ത്തീകരിച്ചവരുമായവര്‍ സൂപ്പറാേന്വഷന്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കണമെന്നും ക്ഷേമനിധി ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0468 2222709.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.