അംഗൻവാടി ജീവനക്കാർക്ക് യൂനിഫോം 'കോട്ട്'

പാലാ: അംഗൻവാടി ജീവനക്കാരുടെ യൂനിഫോം 'കോട്ട്' ആകുന്നു. വർക്കർമാർക്ക് ആഷ് നിറത്തിലും ഹെൽപർമാർക്ക് ചെറുപയർ പച്ച ന ിറത്തിലുമുള്ള കോട്ട് ആക്കാനാണ് ധാരണ. മന്ത്രി ഷൈലജ വിളിച്ചുചേർത്ത അംഗൻവാടി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. പെൻഷൻ വർധന, ഹെൽപർമാരുടെ പ്രമോഷനിലും ഓണറേറിയത്തിലുമുണ്ടായ കുറവ്, ജീവനക്കാരുടെ ജോലിഭാരം എന്നീ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് അംഗൻവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.എസ്. രമേശ് ബാബു അറിയിച്ചു. ബഷീറിന് സ്മാരകനിലയം നിർമിക്കണം -എം.എസ്.എഫ് തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകനിലയം നിർമിക്കണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് നടത്തുന്ന ഒപ്പ് ശേഖരണത്തിൻെറ ഉദ്ഘാടനം ബഷീർ കഥാപാത്രം ഖദീജ നിർവഹിച്ചു. ഒപ്പ് ശേഖരണത്തിൽ വിവിധ ബഷീർ കഥാപാത്രങ്ങളും ബഷീറിൻെറ ബന്ധുക്കളും പങ്കാളികളായി. എം.എസ്.എഫ് ജില്ല പ്രസിഡൻറ് ബിലാൽ റഷീദ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് ബഷീർ പുത്തൻപുര, ജില്ല വൈസ് പ്രസിഡൻറ് അഡ്വ. പി.എം. ജമാൽ, എം.എസ്.എഫ് ജില്ല ട്രഷറർ സാബിർ കങ്ങഴ, ജില്ല വൈസ് പ്രസിഡൻറ് അസ്ലം യൂസുഫ്, സംസ്ഥാന കൗൺസിൽ അംഗം സൽമാൻ റഷീദ്, ഷംനാസ് മുടൂർ, എം.എച്ച്. അനീസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.