രാജാ കിഴക്കയിലിന് അന്ത്യാഞ്​ജലി

ചങ്ങനാശ്ശേരി: സാമൂഹിക രാഷ്ട്രീയരംഗത്ത് നിറസ്സാന്നിധ്യവും മികച്ച ജനപ്രതിനിധിയും ആയിരുന്ന രാജാ കിഴക്കയിലിന് നാട് വിടനല്‍കി. കോണ്‍ഗ്രസ് ചങ്ങനാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡൻറും വാഴപ്പള്ളി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറുമായിരുന്നു. വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരുത്ത് പ്രദേശം ഉള്‍പ്പെടുന്ന 20ാം വാര്‍ഡിനെയും 21ാം വാര്‍ഡിനെയും പ്രതിനിധികരിച്ച അദ്ദേഹം ജനങ്ങളുടെ അവശ്യങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതില്‍ മുമ്പന്തിയിലായിരുന്നു. വാഴപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറായും സ്ഥിരംസമിതി അധ്യക്ഷനായും പ്രവർത്തിച്ചു. കോണ്‍ഗ്രസ് വാഴപ്പള്ളി മണ്ഡലം പ്രസിഡൻറുമായിരുന്നു. നിരവധി സാംസ്‌കാരിക സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ അനുശോചിച്ചു. സി.എഫ്. തോമസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച വൈകീട്ട് ആറിന് പുതൂര്‍ പള്ളിക്ക് സമീപമുള്ള ഫലാഹിയ ഓഡിറ്റോറിയത്തില്‍ അനുശോചന യോഗം നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ് എന്നിവര്‍ പങ്കെടുക്കും. ചളിയില്‍ കുതിര്‍ന്ന് ശങ്കരപുരം-ഔട്ട്‌പോസ്റ്റ് റോഡ് ചങ്ങനാശ്ശേരി: കുറിച്ചി ശങ്കരപുരം ആല്‍ത്തറയില്‍നിന്ന് ഔട്ട്‌പോസ്റ്റ് ജങ്ഷന്‍ വരെയുള്ള ശങ്കരപുരം ഔട്ട്‌പോസ്റ്റ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ചളിവെള്ളം നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. 2010-15 കാലത്ത് ജില്ല പഞ്ചായത്ത് ടാര്‍ ചെയ്ത റോഡാണ് കുണ്ടുംകുഴിയുമായി കിടക്കുന്നത്. എം.സി റോഡ് വീതികൂട്ടിയ സമയത്ത് ചങ്ങനാശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടത്തിവിട്ടത് ഈ റോഡിലൂടെയായിരുന്നു. ഭാരമുള്ള വാഹനങ്ങള്‍ നിരന്തരം സഞ്ചരിച്ചതിനെത്തുടര്‍ന്നും ശക്തമായ മഴവെള്ളപ്പാച്ചില്‍ ഉള്ള ഈ റോഡില്‍ ഓടകള്‍ ഇല്ലാത്തതുമൂലവുമാണ് റോഡിൻെറ ആയുസ്സ് കുറഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.