തട്ടിപ്പുകള്‍ക്കിരയാവുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു -വനിത കമീഷന്‍

കോട്ടയം: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ക്കിരയാവുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്ന തായി വനിത കമീഷന്‍. ജില്ലയില്‍ ഇത്തരത്തില്‍ 60 ലക്ഷം രൂപവരെ നഷ്ടപ്പെട്ടതായി കമീഷന് പരാതി ലഭിച്ചതായും ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതായും കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിനുശേഷം കമീഷൻ അംഗം ഇ.എം. രാധ പറഞ്ഞു. വിവാഹം, ബിസിനസ് പങ്കാളിത്തം, സാമ്പത്തികനേട്ടം എന്നിവ വാഗ്ദാനം ചെയ്താണ് സ്ത്രീകളെ തട്ടിപ്പിനിരയാക്കുന്നത്. ഗര്‍ഭിണിയായ യുവതിക്ക് എച്ച്.ഐ.വി പോസിറ്റീവാണെന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ സ്വകാര്യ ലാബിനെതിരെയുള്ള പരാതിയും കമീഷന്‍ പരിഗണിച്ചു. പരിശോധന സംബന്ധിച്ച രേഖകള്‍ യുവതി കമീഷനില്‍ ഹാജരാക്കി. അന്വേഷണശേഷം വീഴ്ച സ്ഥിരീകരിക്കുന്ന പക്ഷം ലാബിൻെറ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കം നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. വ്യാജ വിവരത്തെ തുടര്‍ന്ന് കഞ്ചാവ് വിൽപന പരിശോധിക്കുന്നതിന് എക്‌സൈസ് നടത്തിയ അന്വേഷണം മാനഹാനിക്ക് ഇടയാക്കിയെന്ന പരാതിയുമായി മധ്യവയസ്‌കയായ കടയുടമ കമീഷനെ സമീപിച്ചു. നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. വ്യാജ പരാതികള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എക്‌സൈസ് വകുപ്പിന് കമീഷന്‍ നിർദേശം നല്‍കി. അദാലത്തില്‍ പരിഗണിച്ച 89 കേസുകളില്‍ 38 എണ്ണം തീര്‍പ്പാക്കി. നാല് കേസുകള്‍ അന്വേഷണത്തിനായി പൊലീസിന് കൈമാറി. 47 കേസുകള്‍ 27ന് വീണ്ടും പരിഗണിക്കും. കമീഷൻ അംഗം എം.എസ്. താര, ഡയറക്ടര്‍ വി.യു. കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.