വിശപ്പടക്കാൻ ഈ സ്​നേഹസദ്യ

കോട്ടയം: വിശപ്പിനുമുന്നിൽ അന്നത്തിൻെറ കൈകൾ നീട്ടി സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ. ഒഴിഞ്ഞവയറുമായി നഗരത്ത ിലിനി നിരാംലബരായ ആരും അലയേണ്ടിവരില്ല. സി.എം.എസ് കോളജ് ഹൈസ്കൂളിന് സമീപത്തെ കത്തീഡ്രൽ പാഴ്സനേജിലേക്ക് ഉച്ചഭക്ഷണത്തിന് സധൈര്യം കയറിവരാം. വയറുനിറയെ ഭക്ഷണംകഴിച്ച് മടങ്ങുകയും ചെയ്യാം. ഞായർ ഒഴികെ എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതൽ 1.30വരെ ഇവിടെ വിശക്കുന്നവർക്ക് മുന്നിൽ വാതിലുകൾ തുറക്കും. അൽപം വൈകിയാലും ആഹാരം ലഭിക്കില്ലെന്ന് പേടിക്കണ്ട. ബെഞ്ചമിൻ ബെയ്ലി സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ സ്ഥാപിച്ചതിൻെറ 178ാം വാർഷികത്തിൻെറ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പള്ളിയിലെ ആദ്യ വികാരികൂടിയായിരുന്ന അദ്ദേഹം തുടങ്ങിവെച്ച സാമൂഹികപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിൻെറ ഭാഗം കൂടിയാണിത്. ഇടവാകാംഗങ്ങളിൽനിന്ന് സമാഹരിച്ച തുകയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യദിനത്തിൽ തന്നെ ഇരുപത്തഞ്ചോളം പേർ ഭക്ഷണം കഴിക്കാനെത്തി. നിർധനരായ എത്രപേർ വന്നാലും ആഹാരം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ചോറും സാമ്പാറും രണ്ട് തോരനും അച്ചാറുമായിരുന്നു ആദ്യദിനത്തിൽ വിളമ്പിയത്. സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി 40പേർക്ക് പെൻഷനും നിർധനരായ 42പേർക്ക് എല്ലാമാസവും 500 രൂപയുടെ ഭക്ഷണക്കിറ്റും നൽകുന്നുണ്ട്. ഉദ്ഘാടനം ബിഷപ് ഉമ്മൻ ജോർജ് നിർവഹിച്ചു. വികാരി വിജുവർക്കി, സെക്രട്ടറി എം.വി. റോയി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.