മാലിന്യശേഖരണ-സംസ്‌കരണം: മാതൃകയായി തുമ്പമണ്‍ പഞ്ചായത്ത്

തുമ്പമൺ: നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണലിൻെറ നിര്‍ദേശം അനുസരിച്ച് പരിസ്ഥിതിയും മാലിന്യശേഖരണവും സംസ്‌കരണവുമായി ബ ന്ധപ്പെട്ട് പരിസ്ഥിതി വകുപ്പ് മാതൃക വില്ലേജായി തുമ്പമണ്‍ പഞ്ചായത്തിനെ തെരഞ്ഞെടുത്തു. പഞ്ചായത്തിലെ കോളനികളും സങ്കേതങ്ങളും ഒഴികെയുള്ള വീടുകളിൽ ഇരട്ടക്കുഴികള്‍ കമ്പോസ്റ്റ് പിറ്റുകളായി നിര്‍മിച്ചുനല്‍കി അഴുകുന്ന മാലിന്യം നിക്ഷേപിച്ചുവരുകയാണ്. പ്ലാസ്റ്റിക്, കുപ്പി, ഇ-മാലിന്യം, ചെരിപ്പുകള്‍, ലതര്‍ ഉൽപന്നങ്ങള്‍, ബള്‍ബുകള്‍, ട്യൂബുകള്‍ തുടങ്ങിയവ ഹരിതകര്‍മ സേനയിലൂടെ ശേഖരിച്ച് തിരുവല്ല ക്രിസ് ഗ്ലോബലിന് കൈമാറുകയാണ് ചെയ്യുന്നത്. പഞ്ചായത്തിൻെറ പ്രവര്‍ത്തനം ഉള്‍ക്കൊള്ളിച്ച് ആറു മാസത്തിനകം നടപ്പാക്കുന്നതിന് കർമപദ്ധതി തയാറാക്കിക്കഴിഞ്ഞു. വ്യാപാരകേന്ദ്രം, അറവ്-ചിക്കന്‍-മത്സ്യസ്റ്റാളുകള്‍, കല്യാണമണ്ഡപം, ഹോട്ടൽ, ഫ്ലാറ്റ്, കാറ്ററിങ് സര്‍വിസ്, 100 ച. മീറ്ററില്‍ കൂടുതല്‍ തറ വിസ്തീര്‍ണമുള്ള വീട് എന്നിവയുടെ ഉടമകൾ മാലിന്യം, മലിനജലം എന്നിവ ശരിയായി സംസ്‌കരിക്കാതിരിക്കുകയും ഓടകളിലേക്ക് ഒഴുക്കിവിടുകയും ചെയ്താല്‍ പിഴയോ ശിക്ഷയോ അനുഭവിക്കേണ്ടി വരും. പരിശോധനക്കായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പഞ്ചായത്ത്, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌ക്വാഡ് പരിശോധന നടത്തും. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് സാധനങ്ങള്‍ ഉപയോഗിക്കുന്ന വ്യാപാരികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് സഖറിയ വര്‍ഗീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.