പതിനേഴഴകിൽ കുമരകവും

കോട്ടയം: ഇന്ത്യൻ ടൂറിസത്തിൻെറ സൗന്ദര്യബിംബങ്ങളാകുന്ന 17 ഐക്കോണിക് ടൂറിസം സൈറ്റ്സിൽ കുമരകത്തിൻെറ പച്ചപ്പും. പ്രളയം അതിജീവിച്ച ടൂറിസം മേഖലക്ക് പുത്തൻ ഉണർവാണ് പൊതുബജറ്റിലെ പ്രഖ്യാപനം. ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്ന രാജ്യത്തെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായി ഏറെ പ്രത്യേകതകളുള്ള 17 ഇടങ്ങളിൽ താജ്മഹലിനും കുതബ് മിനാറിനും ഹംബിക്കുമൊക്ക ഒപ്പമാണ് കുമരകവും ഇടംപിടിച്ചത്. തുക എത്രയെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കുമരകത്തിൻെറ ഗ്രാമീണ ടൂറിസം മേഖലയിലടക്കം അവസരങ്ങളുടെ വലിയ ലോകം സൃഷ്ടിക്കുന്നതാണ് പദ്ധതി. ജലം-റോഡ് ഗതാഗത വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, മാലിന്യ സംസ്കരണം തുടങ്ങി പ്രദേശം നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര സഹായാത്താൽ മറികടക്കാനാകും. പദ്ധതി വേമ്പനാട്ടുകായലിൻെറയും മറ്റ് ജലസ്രോതസ്സുകളുടെയും സംരക്ഷണത്തിനും വഴിയൊരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.