പ്രതിസന്ധികൾക്കിടയിലും പാലാ-മുണ്ടക്കയം ചെയിൻ സർവിസ് നേട്ടത്തിൽ

പൊന്‍കുന്നം: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധിക്കിടയിലും മുണ്ടക്കയത്തുനിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് പാലായില്‍ എത്തുന്ന ചെയിന്‍ സര്‍വിസ് ഒന്നരവര്‍ഷം പിന്നിടുമ്പോഴും നേട്ടത്തിൽ. 12 ബസാണ് മുണ്ടക്കയം-പാലാ റൂട്ടില്‍ സര്‍വിസ് നടത്തുന്നത്. ശരാശരി 10,000 രൂപ വരുമാനമുള്ള സര്‍വിസ് പൊന്‍കുന്നം-പാലാ സംസ്ഥാനപാത വഴിയാണ് ഓടുന്നത്. പൊന്‍കുന്നം, പാലാ ഡിപ്പോകളിലെ ആറുവീതം ബസുകളാണുള്ളത്. രാവിലെ 6.30 മുതല്‍ പാലായില്‍നിന്നും ഏഴിന് മുണ്ടക്കയത്തുനിന്നും സര്‍വിസ് ആരംഭിക്കും. 20 മിനിറ്റ് ഇടവിട്ട് രണ്ട് ഡിപ്പോയില്‍നിന്നും കൃത്യമായി സര്‍വിസുണ്ട്. ഡ്രൈവര്‍മാരുടെ കുറവും സ്‌പെയര്‍പാര്‍ട്‌സ് ക്ഷാമവും ബാധിച്ചില്ല. വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ഏറെ സൗകര്യപ്രദമായ ചെയിന്‍ സര്‍വിസ് നാട്ടുകാരുടെ നിരന്തരമായ ആവശ്യവും ജീവനക്കാരുടെ താല്‍പര്യം പരിഗണിച്ചാണ് ആരംഭിച്ചത്. പനമറ്റം ഗവ. എച്ച്.എസ്.എസ് വിദ്യാര്‍ഥികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി സ്‌കൂള്‍ സമയത്ത് രണ്ട് സര്‍വിസും നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.