ഇവിടെ വൈദ്യുതി എന്നും വിരുന്നുകാരൻ

കാഞ്ഞിരപ്പള്ളി: പട്ടണത്തോട് ചേർന്ന പാറക്കടവിലും പരിസരങ്ങളിലും വൈദ്യുതി അതിഥിയാകുന്നു. രാവും പകലും നിലക്കുന് ന വൈദ്യുതി പലപ്പോഴും പുനഃസ്ഥാപിക്കുന്നത് മണിക്കൂറിന് ശേഷമാണ്. നഗരത്തിൽനിന്ന് ഒരു കിലോമീറ്റർ ദൂരെ പാറക്കടവിലെ പള്ളിപ്പടി, പാറക്കടവ് ട്രാൻസ്ഫോർമറുകളിൽ വൈദ്യുതിയെത്തുന്നത് 11 കെ.വി ലൈനിൽ മൂന്ന് കിലോമീറ്ററോളം ചുറ്റിക്കറങ്ങിയാണ്. ചെറിയ കാറ്റടിച്ചാൽ പോലും മരച്ചില്ലകൾ ലൈനിൽ പതിച്ചോ കമ്പികൾ കൂട്ടിയിടിച്ചോ വൈദ്യുതി നിലക്കും. കെ.എം.എ ഹാൾ ജങ്ഷനിൽ എത്തിനിൽക്കുന്ന ടൗൺ ഫീഡർ 11 കെ.വി ലൈൻ 350 മീറ്റർ നീട്ടി പാറക്കടവിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചാൽ ഇതിന് പരിഹാരമാകും. ടൗൺ ഫീഡർ 11 കെ.വി ലൈൻ പാറക്കടവ് വരെ നീട്ടി പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് കണക്ഷനുകൾ നൽകണമെന്ന് കാഞ്ഞിരപ്പള്ളി വികസന സമിതി യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. വി.പി. ഷിഹാബുദ്ദീൻ വാളിക്കൽ, വി.എസ്. സലേഷ് വടക്കേടത്ത്, ബി.എ. നൗഷാദ് ബംഗ്ലാവുപറമ്പിൽ, എം.കെ. സജിലാൽ മാമ്മൂട്ടിൽ, അപ്പച്ചായി പുതുപറമ്പിൽ എന്നിവർ സംസാരിച്ചു. വിവാഹിതരായി കാഞ്ഞിരപ്പള്ളി: പാറക്കടവ് റോഡിൽ പടിഞ്ഞാറ്റയിൽ പി.എസ്. മുഹമ്മദ് ദാവൂദിൻെറയും നുസൈഫയുടെയും മകൻ മിനാദും പാറക്കടവ് പുതുപറമ്പിൽ നിയാസിൻെറയും ഷീജയുടെയും മകൾ ന്യുബിനയും വിവാഹിതരായി. കാഞ്ഞിരപ്പള്ളി: എരുമേലി പറമ്പിൽ പി.എ. ഫരീദിൻെറയും സെബുനയുടെയും മകൻ ഷഫറും കങ്ങഴ പത്തനാട് കിഴക്കയിൽ കെ.എം. ഹാരിസിൻെറയും ഷക്കീലയുടെയും മകൾ ആമിനയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.