വ്യാപാരികൾക്കായി പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം -ടി. നസിറുദ്ദീൻ

പത്തനംതിട്ട: വ്യാപാരികൾക്കായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ അടിയന്തരമായി നടപ്പാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ആവശ്യപ്പെട്ടു. ജില്ല കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വ്യാപാരികൾ സമരമുഖത്ത് ഇറങ്ങേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എ.ജെ. ഷാജഹാൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജു, ട്രഷറർ ദേവസ്യ മേച്ചേരി, സംസ്ഥാന ഭാരവാഹികളായ പെരിങ്ങമല രാമചന്ദ്രൻ, എം.കെ. തോമസ്കുട്ടി, എസ്. ദേവരാജൻ, എ.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറായി എ.ജെ. ഷാജഹാനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി കെ.ഇ. മാത്യുവിനെ പ്രസിഡൻറ് നാമനിർദേശം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.