കെ.എസ്​.ആർ.ടി.സി സർവിസുകൾ മുടങ്ങി

പത്തനംതിട്ട: എംപാനൽ ഡ്രൈവർമാരുടെ കൂട്ട പിരിച്ചുവിടലിനെ തുടർന്ന് തിങ്കളാഴ്ചയും നിരവധി കെ.എസ്.ആർ.ടി.സി സർവിസ് മുടങ്ങി. പ്രവൃത്തി ദിവസമായതിനാൽ ഇത് വലിയ യാത്രാക്ലേശത്തിനും ഇടയാക്കി. പത്തനംതിട്ട ഡിപ്പോയിൽ മാത്രം ഒമ്പത് സർവിസുകൾ മുടങ്ങിയതായാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതർ പറഞ്ഞത്. ഓർഡിനറി, ചെയിൻ സർവിസുകളാണ് കൂടുതലും മുടങ്ങിയത്. ഒരു എറണാകുളം ഫാസ്റ്റ് പാസഞ്ചറും മുടങ്ങിയ കൂട്ടത്തിലുണ്ട്. പത്തനംതിട്ട ഡിേപ്പായിൽ ദിവസവും 66 ഷെഡ്യൂളുകളാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.