കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കണം -ചിറ്റയം ഗോപകുമാര്‍ എം.എൽ.എ

അടൂർ: കാർഷിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് ബി.കെ.എം.യു ദേശീയ കൗൺസിൽ അംഗം ചിറ്റയം ഗോപകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ബി.കെ.എം.യു അടൂർ മണ്ഡലം ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ഷാജി തോമസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ, കുറുമ്പകര രാമകൃഷ്ണൻ, എ. മുസ്തഫ, പി.ആർ. വിജയൻ, ടി. മുരുകേശ്, കെ.ജി. രതീഷ്‌കുമാർ, ഏഴംകുളം നൗഷാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.സി. സരസൻ (പ്രസി), ഷാജി തോമസ് (സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.