ഡ്രൈവർ ക്ഷാമം: അവധി റദ്ദാക്കി, അധിക ഡ്യൂട്ടി നൽകി; പിടിച്ചുനിന്ന്​ കോട്ടയം ഡിപ്പോ

കോട്ടയം: എംപാനൽ ൈഡ്രവർമാരുടെ കൂട്ടപ്പിരിച്ചുവിടലുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ അവധി റദ്ദാക്കിയും അധിക ഡ്യൂട്ടി നൽകിയും കെ.എസ്.ആർ.ടി.സി. കോട്ടയം ഡിപ്പോയിലെ 32 എംപാനൽ ൈഡ്രവർമാരെയാണ് പിരിച്ചുവിട്ടത്. ഇതോടെ ഞായറാഴ്ച കോട്ടയത്തുനിന്നുള്ള 22 സർവിസുകൾ റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച ഈസ്ഥിതി ആവർത്തിക്കാതിരിക്കാൻ തീവ്രശ്രമമാണ് ഡിപ്പോ അധികൃതർ നടത്തിയത്. അവധികൾ റദ്ദാക്കിയതിെനാപ്പം ഡ്രൈവർമാർക്ക് അധികഡ്യൂട്ടിയും നൽകി. ഇതിലൂടെ തിങ്കളാഴ്ച മുടക്കമില്ലാതെ സർവിസുകൾ നടത്താനായതായി ഡിപ്പോ അധികൃതർ അറിയിച്ചു. പത്തോളം ബസുകൾ തകരാറിലായതും ഡ്രൈവർ ക്ഷാമം മറികടക്കാൻ സഹായമായി. കോട്ടയത്ത് തിങ്കളാഴ്ച 76 ഷെഡ്യൂൾ ഓപറേറ്റ് ചെയ്തതായി ഡി.ടി.ഒ അബ്ദുൽ നാസർ പറഞ്ഞു. ൈഡ്രവർമാരുടെ കുറവുമൂലം ഒരു സർവിസും റദ്ദാക്കേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കടുത്തപ്രതിസന്ധിയാകുമെന്ന ആശങ്കയിലായിരുന്നു യാത്രക്കാർ. എന്നാൽ, ജില്ലയിൽ യാത്രക്കാർക്ക് കാര്യമായ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നില്ല. എം.സി. റോഡിലും കാര്യമായ യാത്രാപ്രശ്നമുണ്ടായില്ല. മിക്ക സർവിസുകളും ഓടി. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവിസുകളും മുടങ്ങിയില്ല. ജീവനക്കാരുടെ സഹകരണമാണ് കാര്യമായ പ്രശ്നങ്ങളില്ലാതെ സർവിസുകൾ പൂർത്തിയാക്കാൻ സഹായിച്ചതെന്ന് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ പറഞ്ഞു. എംപാനൽ കണ്ടക്ടർമാരുെട കൂട്ടപ്പിരിച്ചുവിടൽ വൻ യാത്രദുരിതമായിരുന്നു സൃഷ്ടിച്ചത്. എന്നാൽ, ഡ്രൈവർമാരുടെ പിരിച്ചുവിടൽ ഈ സാഹചര്യമുണ്ടാക്കിയില്ല. ബസുകൾ കുറയുമെന്ന കണക്കുകൂട്ടലിൽ ഒരുവിഭാഗം യാത്രക്കാർ സ്വന്തം വാഹനങ്ങളിലാണ് ഓഫിസുകളിലെത്തിയത്. വൈക്കം, പൊൻകുന്നം ഡിപ്പോകളിലും ഡ്രൈവർമാരുെട കുറവ് സർവിസുകളെ ബാധിച്ചില്ല. അതേസമയം, ടയർ, സ്പെയർ പാർട്സ് ക്ഷാമത്തെത്തുടർന്ന് കോട്ടയത്ത് 15 സർവിസ് മുടങ്ങി. കഴിഞ്ഞദിവസങ്ങളിലും ടയർ, സ്പെയർ പാർട്സ് ക്ഷാമത്തെതുടർന്ന് സർവിസുകൾ മുടങ്ങിയിരുന്നു. ചങ്ങനാശ്ശേരി: ഡ്രൈവര്‍ ഷോട്ടേജ് ചങ്ങനാശ്ശേരി ഡിപ്പോയെ ബാധിച്ചില്ല. ഇതേസമയം പാര്‍ട്‌സിൻെറ അഭാവം മൂലം ചങ്ങനാശ്ശേരി ഡിപ്പോയില്‍നിന്നുള്ള അഞ്ചോളം സര്‍വിസുകള്‍ തിങ്കളാഴ്ച മുടങ്ങിയിട്ടുണ്ട്. 55 ഓളം സര്‍വിസുകളാണ് ദിനവും ചങ്ങനാശ്ശേരി ഡിപ്പോയില്‍നിന്നുള്ളത്. നാലുപേരാണ് ഡിപ്പോയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.