എംപാനലുകാരുടെ പിരിച്ചുവിടൽ: സർവിസുകൾ റദ്ദാക്കി കെ.എസ്​.ആർ.ടി.സി

പത്തനംതിട്ട: എംപാനൽ ഡ്രൈവർമാരുടെ പിരിച്ചുവിടലിനെ തുടർന്ന് പിടിച്ചുനിൽക്കാൻ കെ.എസ്.ആർ.ടി.സി വ്യാപകമായി സർവിസു കൾ റദ്ദാക്കുന്നു. അവധി ദിവസമായ ഞായറാഴ്ച ഇത് കാര്യമായ പ്രത്യാഘാതം ഉണ്ടാക്കിയില്ലെങ്കിലും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ള തിങ്കളാഴ്ച യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ കടുത്ത ദുരിതം അനുഭവിേക്കണ്ടി വരും. പരമാവധി സർവിസുകൾ നടത്തുന്നതിനായി അവധിയും മറ്റും ഒഴിവാക്കി മുഴുവൻ ഡ്രൈവർമാരും ഡ്യൂട്ടിക്കെത്താൻ നിർദേശം നൽകിയിരിക്കുകയാണ്. ജില്ല കേന്ദ്രത്തിലെ പത്തനംതിട്ട ഡിപ്പോയിൽനിന്ന് മാത്രം 17 സർവിസാണ് ഞായറാഴ്ച ൈഡ്രവർമാരുടെ കുറവ് മൂലം റദ്ദാക്കിയത്. റദ്ദാക്കിയതിലേറെയും ഓർഡിനറി സർവിസുകളാണ്. ഇതിെനാപ്പം തിരുവനന്തപുരം, കോഴിക്കോട്, മാനന്തവാടി എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര സർവിസുകളും ഞായറാഴ്ച മുടങ്ങി. പുലർച്ച 4.15നുള്ള േകാഴിക്കോട് സർവിസ് ഞായറാഴ്ച ഉണ്ടായില്ല. തിരുവനന്തപുരേത്തക്കുള്ള രണ്ട് പാസഞ്ചർ സർവിസും വേണ്ടെന്ന് വെച്ചു. 53 എംപാനൽ ഡ്രൈവർമാരാണ് പത്തനംതിട്ടയിലുള്ളത്. ഇവരെല്ലാം വിട്ടുപോകുന്നതോടെ സർവിസുകൾ മുടക്കം കൂടാതെ നടത്തുന്നത് ദുഷ്കരമാകും. തിരുവല്ല ഡിപ്പോയിൽനിന്നുള്ള എട്ട് സർവിസും അടൂരിൽനിന്നുള്ള 13ഉം ഞായറാഴ്ച റദ്ദാക്കി. അടൂർ, ആങ്ങമൂഴി എന്നിവിടങ്ങളിലേക്കുള്ള ചെയിൻ സർവിസുകളെയും ഡ്രൈവർമാരുടെ കുറവ് കാര്യമായി ബാധിച്ചു. എന്നാൽ, ആവശ്യത്തിന് ഡ്രൈവർമാർ ഉണ്ടായിരുന്നതിനാൽ മല്ലപ്പള്ളി ഡിപ്പോയിൽനിന്നുള്ള സർവിസുകൾ ഒന്നും ഞായറാഴ്ച മുടക്കേണ്ടി വന്നില്ല. ഞായറാഴ്ച കുറച്ച് സർവിസുകൾ മാത്രമാണ് ഓപറേറ്റ് ചെയ്യുന്നത് എന്നതും സർവിസ് റദ്ദാക്കൽ ഒഴിവാകാൻ കാരണമായി. 17 താൽക്കാലിക ഡ്രൈവർമാരാണ് ഇവിടെ ഉള്ളത്്. ഇവർ ഒഴിവാകുന്നതോടെ പതിവ് സർവിസുകൾ പലതും വെട്ടിക്കുറക്കേണ്ടി വരും. അതേസമയം, താൽക്കാലികക്കാരില്ലാത്ത റാന്നി ഡിേപ്പായിൽ എംപാനലുകാരെ പിരിച്ചുവിടുന്നത് സർവിസുകളെ ബാധിക്കില്ല. എന്നാൽ, ഇവിടെ നിന്ന് ഡ്രൈവർമാരെ മറ്റ് ഡിപ്പോകളിേലക്ക്് മാറ്റാനുള്ള സാധ്യതയും നിലനിൽക്കുന്നു. താൽക്കാലിക കണ്ടക്ടർമാർക്ക് പിന്നാലെ താൽക്കാലിക ഡ്രൈവർമാരെയും പിരിച്ചുവിടേണ്ടി വന്നതോടെ കെ.എസ്.ആർ.ടി.സി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സുപ്രീംകോടതി നിർദേശപ്രകാരം ശനിയാഴ്ച രാത്രിയാണ് 2108 താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവിറക്കിയത്. താൽക്കാലിക ഡ്രൈവർമാരെ പിരിച്ചു വിടാൻ കോടതി പറഞ്ഞ സമയപരിധി കഴിഞ്ഞതോടെയാണ് രാത്രിയിൽ തന്നെ ഉത്തരവിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.