ശിഖരങ്ങൾ മുറിച്ചുമാറ്റാത്തത്​ വൈദ്യുതി മുടക്കത്തിനു​ കാരണമാകുന്നു

കോന്നി: വൈദ്യുതി ലൈനിൽ മുട്ടിനിൽക്കുന്ന വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റാത്തത് അടിക്കടിയുള്ള വൈദ്യുതി തടസ്സത് തിനു കാരണമാകുന്നു. കോന്നി മേഖലയിൽ ചെറിയ ചാറ്റൽമഴ ഉണ്ടായാലും വൈദ്യുതി തടസ്സപ്പെടും. ൈലനുകളിൽ മുട്ടിനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ കരാർ നൽകാറുണ്ടെങ്കിലും കാര്യക്ഷമമായി നടക്കുന്നില്ല. കോന്നി ടൗണിൽ ഉൾപ്പെടെ മിക്കപ്പോഴും വൈദ്യുതി മുടങ്ങാറുണ്ട്. ഐ.ബി റോഡ്, മാങ്കുളം, ചേരിമുക്ക്, എസ്.എ.എസ് എസ്.എൻ.ഡി.പി കോളജ് റോഡ്, ആനക്കൂട് റോഡ്, ളാക്കൂർ റോഡ് എന്നിവിടങ്ങളിൽ വൈദ്യുതി പോസ്റ്റുകളിലേക്കും ൈലനുകളിലേക്കും മരച്ചില്ലകൾ മുട്ടിനിൽപ്പുണ്ട്. മരങ്ങൾ ലൈനുകളിൽ ഒടിഞ്ഞ് വലിയ അപകടങ്ങൾക്കുപോലും സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.