എൻ.എസ്.എസ് താലൂക്ക്​ യൂനിയന്​ 3.76 കോടിയുടെ ബജറ്റ്​

തിരുവല്ല: താലൂക്ക് എൻ.എസ്.എസ് യൂനിയൻെറ 3.76 കോടി വരവും അത്രയുംതന്നെ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ് പൊതുയോഗം പാസാ ക്കി. താലൂക്ക് യൂനിയൻ പ്രസിഡൻറ് ഡി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ശാന്തകുമാർ ബജറ്റ് അവതരിപ്പിച്ചു. വിദ്യാഭ്യാസ സഹായത്തിന് 1,35,000 രൂപയും സ്‌കോളർഷിപ്പുകൾ, എൻഡോവ്‌മൻെറ് എന്നീയിനങ്ങളിൽ 3,00,000 രൂപയും ചികിത്സ വിവാഹ ധനസഹായങ്ങൾക്ക് 2,00,000 രൂപ വീതവും ആധ്യാത്മിക പഠനകേന്ദ്രം ഗ്രാൻറിനത്തിൽ 3,60,000 രൂപയും വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 5,00,000 രൂപയും ഭവനനിർമാണ ധനസഹായത്തിന് 12,00,000 രൂപയും റൂറൽമാർട്ടിന് 5,00,000 രൂപയും വകകൊള്ളിച്ചു. വൈസ്പ്രസിഡൻറ് ആർ. മോഹൻകുമാർ, യൂനിയൻ ഇൻസ്‌പെക്ടർ വിനോദ്കുമാർ, പ്രഫ. കെ. രാധാകൃഷ്ണൻ കാവുംഭാഗം, തുളസീധരൻ നായർ വള്ളംകുളം, രാജശേഖർ നെടുമ്പ്രം പടിഞ്ഞാറെക്കര, കെ.പി. രമേശ് വള്ളംകുളം, കൃഷ്ണകുറുപ്പ് കുറിയന്നൂർ എന്നിവർ സംസാരിച്ചു. വിവാഹപൂർവ കൗൺസലിങ് തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയൻ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിങ് സൻെറർ സഹകരണത്തോെട യുവതീയുവാക്കൾക്കുള്ള വിവാഹപൂർവ കൗൺസലിങ് നടത്തി. തിരുവല്ല ഡിവൈ.എസ്.പി ഉമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അധ്യക്ഷതവഹിച്ചു. യോഗം ഇൻസ്‌പെക്ടിങ് ഓഫിസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ അനിൽ എസ്. ഉഴത്തിൽ സ്വാഗതവും രവിവാര പാഠശാല കോഒാഡിനേറ്റർ വി.ജി. വിശ്വനാഥൻ നന്ദിയും പറഞ്ഞു. ആലുക്കാസ് ജനറൽ മാനേജർ ഷെൽട്ടൺ വി. റാഫേൽ ഭാഗ്യക്കൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്െമൻറ് ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനം, സൈബർസേന ചെയർമാൻ എം. മഹേഷ്, വനിത സംഘം ചെയർപേഴ്‌സൻ അംബിക പ്രസന്നൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.