ഇൻബോക്സ്...

വരിക്കാനി-വണ്ടന്‍പതാല്‍ റോഡ് മാലിന്യമുക്തമാക്കാൻ നടപടി വേണം സനീഷ്, മുണ്ടക്കയം വരിക്കാനി-വണ്ടന്‍പതാല്‍ റോഡി ല്‍ യാത്ര ചെയ്യണമെങ്കില്‍ മൂക്കുപൊത്തണം. പുത്തന്‍ ചന്ത-വണ്ടന്‍പതാല്‍ റോഡിനു സമാന്തരമായ വരിക്കാനി-വണ്ടന്‍പതാല്‍ റോഡ് മാലിന്യം തള്ളൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. മുണ്ടക്കയം ടൗണിലെ മിക്ക വ്യാപാരകേന്ദ്രങ്ങളിലെയും മേഖലയിലെ നിരവധി വീടുകളിലെയും മാലിന്യമാണ് ഈ പാതയോരങ്ങളില്‍ തള്ളുന്നത്. മേഖലയിലെ വിവിധ മതങ്ങളുടെ ശ്മശാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന പ്രദേശങ്ങളിലാണ് രാത്രിയും പകലും വ്യത്യാസമില്ലാതെ വാഹനങ്ങളില്‍ കൊണ്ടുവന്നു മാലിനം തള്ളുന്നത്. ദുര്‍ഗന്ധം അസഹ്യമായതിനാൽ ഈ വഴിയിലെ യാത്ര ദുരിതമാകുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.