മാലിന്യം നിറഞ്ഞ്​ പാചകപ്പുരയിൽ ദുർഗന്ധം; വെള്ളത്തിൽ കൊതുക്​ഹോട്ടൽ പൂട്ടിച്ചു

തൊടുപുഴ: ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും വിധം വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടൽ താൽക്കാലികമായി ഭക് ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. നഗരത്തിൽ ഇടുക്കി റോഡിൽ പ്രവർത്തിക്കുന്ന ആനന്ദഭവൻ ഹോട്ടലിന് എതിരെയാണു നടപടി. സ്ഥാപനത്തിൻെറ ലൈസൻസും സസ്പെൻഡ് ചെയ്തു. ഹോട്ടലിൽനിന്ന് ദുർഗന്ധം ഉയരുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഇടുക്കി അസി. ഫുഡ് സേഫ്റ്റി കമീഷണർ ബെന്നി ജോസഫ്, തൊടുപുഴ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ എം.എൻ. ഷംസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച പരിശോധന. തീർത്തും മോശം സാഹചര്യത്തിലായിരുന്നു ഹോട്ടലിൻെറ പാചകപ്പുരയെന്ന് അധികൃതർ പറഞ്ഞു. ഡ്രെയ്നേജ് തുറന്ന നിലയിലായിരുന്നു. മലിനജലം ഒഴുകുന്ന ഡ്രെയ്നേജിനു മുകളിലാണ് അരിയടക്കം വെച്ചിരുന്നത്. അടുക്കളക്കു സമീപം മാലിന്യം വൻ തോതിൽ ചാക്കുകളിലായി സൂക്ഷിച്ചിരുന്നു. മാലിന്യം നിറഞ്ഞു പാചകപ്പുരയിൽ രൂക്ഷമായ ദുർഗന്ധമായിരുന്നു. ബക്കറ്റുകളിലും വെള്ളം സൂക്ഷിച്ചിരുന്ന വെള്ളത്തിൽ കൊതുക് വളരുന്നതായി കണ്ടെത്തി. പാചകപ്പുരയുടെ തറ പൊട്ടിപ്പൊളിഞ്ഞതും വെള്ളം കെട്ടിക്കിടക്കുന്ന നിലയിലുമായിരുന്നു. പാചകം ചെയ്ത ആഹാരവും തുറന്ന രീതിയിലാണ് ഉണ്ടായിരുന്നത്. ന്യൂനതകൾ പരിഹരിച്ചശേഷം തുടർപരിശോധന നടത്തി മതിയായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തിയശേഷമേ പ്രവർത്തനാനുമതി നൽകൂ എന്ന് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.