ജില്ലയിൽ അപകട മരണങ്ങളിൽ വർധന

തൊടുപുഴ: ജനുവരി ഒന്നു മുതൽ മേയ് 31വരെ കാലയളവിൽ ജില്ലയിലെ നിരത്തുകളിൽ പൊലിഞ്ഞത് 50 ജീവൻ. 494 റോഡപകടങ്ങളാണ് റിപ്പോർട ്ട് ചെയ്തത്. 567 പേർക്കു പരിക്കേറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണവും കുറഞ്ഞു. എന്നാൽ, മരണനിരക്കിൽ നേരിയ വർധനയുണ്ട്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ ജില്ലയിൽ 555 അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ അപകടങ്ങളിലായി 46 പേർ മരിക്കുകയും 705 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പൊലീസിൻെറയും മോട്ടോർ വാഹന വകുപ്പിൻെറയും നേതൃത്വത്തിൽ പരിശോധനയും ബോധവത്കരണ പരിപാടികളും തുടരുമ്പോഴും ജില്ലയിലെ നിരത്തുകളിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ഈ മാസം ഇതിനോടകം ഒട്ടേറെ അപകടങ്ങൾ ജില്ലയിൽ ഉണ്ടായി. മഴക്കാലത്ത് അപകടങ്ങൾക്കു സാധ്യത കൂടുതലാണെന്നു അധികൃതർ പറയുന്നു. ഇരുചക്ര വാഹനങ്ങൾ, ഓട്ടോ, കാർ തുടങ്ങിയ ചെറുവാഹനങ്ങളാണ് ജില്ലയിൽ ഏറ്റവുമധികം അപകടത്തിൽപെടുന്നത്. കുത്തനെ ഉയരുന്ന വാഹനപ്പെരുപ്പവും റോഡുകളിലെ സൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലാം അപകടങ്ങൾക്ക് കാരണമാകുന്നു. രാത്രിയാണ് അപകടങ്ങൾ കൂടുതലും. പല അപകടങ്ങൾക്കും കാരണം എതിരെ വരുന്ന വാഹനത്തിൻെറ ഹെഡ്‌ ലൈറ്റിൽനിന്നുള്ള കണ്ണുതുളച്ചുകയറുന്ന വെളിച്ചമാണെന്ന് മോട്ടോർ വാഹനവകുപ്പ്. അനുവദനീയമായതിൽ കൂടുതൽ ലൈറ്റുകൾ ഘടിപ്പിച്ചും എതിരെ വരുന്ന യാത്രക്കാരൻെറ കണ്ണുചിമ്മിച്ച് അപകടത്തിൽപെടുത്തും വിധം തീവ്രപ്രകാശമുള്ള ഹെഡ് ലൈറ്റുമിട്ടാണ് പലവാഹനങ്ങളുടെയും പാച്ചിൽ. രാത്രി വാഹന പരിശോധന ഊർജിതമാക്കി ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.