സമവായ സാധ്യത തള്ളി ജോസഫും ജോസും; യു.ഡി.എഫിനും​ കീറാമുട്ടി

കോട്ടയം: ജോസ് കെ. മാണിയെ ചെയർമാനായി അംഗീകരിക്കുന്ന ഒരനുരഞ്ജനത്തിനും തയാറല്ലെന്ന് പി.ജെ. ജോസഫും ചെയർമാൻ സ്ഥാ നം വിട്ടുള്ള ഒത്തുതീർപ്പിന് ഇല്ലെന്ന് ജോസ് കെ. മാണിയും പരസ്യമായി പ്രഖ്യാപിച്ചതോടെ കേരള കോൺഗ്രസിലെ തർക്കം യു.ഡി.എഫിന് കീറാമുട്ടിയാകുന്നു. ഇനി എന്ത് എന്ന കാര്യത്തിൽ നേതൃത്വത്തിനു വ്യക്തതയില്ല. പ്രശ്ന പരിഹാരത്തിന് മുതിർന്ന നേതാക്കളുടെ അഭിപ്രായം ആരായാനും യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ലോക്സഭ സമ്മേളനത്തിൽ പങ്കെടുക്കുന്ന മുന്നണി കൺവീനറുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം കൂടി അറിഞ്ഞിട്ടാവാം തുടർനടപടിയെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. നിയമസഭ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് മുന്നണി നേതൃത്വം. പ്രശ്നങ്ങൾ പരിഹരിക്കാൻ യു.ഡി.എഫ് നടത്തിവന്ന സമവായ സാധ്യത പി.ജെ. ജോസഫ് തള്ളിയതും തിരിച്ചടിയായി. ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെങ്കിൽ ചർച്ചക്ക് പ്രസക്തിയില്ലെന്നും ജോസ് കെ. മാണിക്ക് മനംമാറ്റം ഉണ്ടായാൽ ചർച്ചയെക്കുറിച്ച് ആലോചിക്കാമെന്നും ജോസഫ് പറയുന്നു. എന്നാൽ, ഒുകാരണവശാലും ജോസഫിനെ ചെയർമാനാക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ. മാണിയും കൂട്ടരും. തൻെറ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്ന ജോസഫിൻെറ വാദവും ജോസ് പക്ഷം തള്ളുന്നു. ഇരുപക്ഷവും നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിൽ പുതിയൊരു സമവായ സാധ്യതയാണ് യു.ഡി.എഫ് തേടുന്നത്. ഇപ്പോൾ ഡൽഹിയിലുള്ള നേതാക്കൾകൂടി എത്തിയശേഷം തുടർചർച്ചയുമായി മുന്നോട്ടുപോകാനാണു തീരുമാനം. കേരള കോൺഗ്രസിെല പ്രതിസന്ധിയിലൂടെ രാഷ്ട്രീയ നേട്ടത്തിന് ഇടതുമുന്നണിയും കരുനീക്കുന്നുണ്ട്. ഇപ്പോൾ ഇടതു മുന്നണിയുടെ ഭാഗമായ ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളെ ഉപയോഗിച്ച് ജോസഫിനെ ഒപ്പംനിർത്താനുള്ള നീക്കമാണ് അവർ നടത്തുന്നത്. ഫ്രാൻസിസ് ജോർജിനെ മുന്നിൽ നിർത്തിയുള്ള നീക്കത്തിനു മറ്റു നേതാക്കളുടെ പിന്തുണയുമുണ്ട്. മധ്യകേരളത്തിൽ സ്വാധീനമുള്ള കേരള കോൺഗ്രസുകളുടെ പിന്തുണ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. പാലാ ഉപതെരെഞ്ഞടുപ്പിനു മുമ്പ് ഏതെങ്കിലും ഒരുപക്ഷത്തെ ഒപ്പം നിർത്തുകയാണ് ലക്ഷ്യം. മാണി വിഭാഗത്തെ ഒപ്പം നിർത്താനുള്ള ശ്രമവും സജീവമാണ്. സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.