കെവിൻ കേസ്​: ഒന്നാംഘട്ട വിചാരണ പൂർത്തിയായി; പ്രോസിക്യൂഷനെ അനുകൂലിച്ച്​ ബിജുവി​െൻറ മൊഴി

കെവിൻ കേസ്: ഒന്നാംഘട്ട വിചാരണ പൂർത്തിയായി; പ്രോസിക്യൂഷനെ അനുകൂലിച്ച് ബിജുവിൻെറ മൊഴി കോട്ടയം: കെവിൻ കേസിൽ ഒന് നാംഘട്ട വിചാരണ പൂർത്തിയായി. മുൻ ഗാന്ധിനഗർ എ.എസ്.ഐ ബിജുവിൻെറ വിസ്താരത്തോടെയാണ് ആദ്യഘട്ടം അവസാനിച്ചത്. അടുത്തഘട്ട വിചാരണ സംബന്ധിച്ച് ശനിയാഴ്ച കോടതി തീരുമാനമെടുക്കും. പ്രതികളെ വിസ്തരിക്കുക, അവർക്ക് എന്തെങ്കിലും തെളിവ് ഹാജരാക്കാനുണ്ടെങ്കിൽ അത് പരിശോധിക്കുക എന്നിവയാണ് ഇനി അവശേഷിക്കുന്നത്. ചൊവ്വാഴ്ച നടന്ന വിസ്താരത്തിൽ പ്രോസിക്യൂഷനെ അനുകൂലിച്ച് മുൻ ഗാന്ധിനഗർ എ.എസ്.ഐ ബിജു മൊഴി നൽകി. ബിജുവും പ്രതി ഷാനു ചാക്കോയുമായുള്ള മൊബൈൽ ഫോൺ സംഭാഷണത്തിൽ തൻെറയും പ്രതിയുടെയും ശബ്ദം ബിജു തിരിച്ചറിഞ്ഞു. നേരേത്ത ഇൗ സംഭാഷണം കോടതിയിൽ കേൾപ്പിക്കുകയും ബിജു തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ, ഇൗ സംഭാഷണം മൊബൈലിൽനിന്ന് പെൻഡ്രൈവിലൂടെ പകർത്തി ലാപ്ടോപ് വഴി കേൾപ്പിച്ചപ്പോൾ കൃത്രിമം കാണിച്ചെന്ന് പ്രതിഭാഗം ആരോപിച്ചിരുന്നു. ഇൗ വാദം തള്ളാനാണ് പ്രോസിക്യൂഷൻ മൊബൈൽ ഫോണിൽ തന്നെ സംഭാഷണം വീണ്ടും കേൾപ്പിച്ച് തിരിച്ചറിയണമെന്ന് കോടതിയോട് അഭ്യർഥിച്ചത്. ഇതിനായി ബിജുവിനെ വീണ്ടും കോടതി വിളിപ്പിക്കുകയായിരുന്നു. പ്രതി ഷാനു ചാക്കോയുടെ ഫോണിലെ റെക്കോഡുകൾ പരിശോധിക്കാൻ പ്രോസിക്യൂഷനൊപ്പം പ്രതിഭാഗത്തിനും കോടതി അനുമതി നൽകി. ഇത് സാക്ഷിയുടെ സാന്നിധ്യത്തിൽ പരിശോധിച്ചപ്പോൾ ആ ഫോൾഡറിൽ നാല് ശബ്ദരേഖകൾ കണ്ടെത്തി. ഇതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വ്യക്തമായ ശബ്ദമുള്ളത്. ഒന്നിൽ ഒൗട്ട് ഒാഫ് കവറേജ് ഏരിയ എന്ന മൊബൈൽ കമ്പനിയുടെ അറിയിപ്പാണ് കേട്ടത്. മറ്റൊന്നിൽ ശബ്ദം വ്യക്തമല്ല. മറ്റൊന്നിൽ കെവിനെ തട്ടിക്കൊണ്ടുപോയ 2018 േമയ് 27ന് പുലർച്ച ഷാനുവും ബിജുവും തമ്മിലുള്ള സംഭാഷണമാണ് കേട്ടത്. എന്നാൽ, ഇൗ ഫോൾഡർ ദിനം രേഖപ്പെടുത്തിയത് േമയ് 29 എന്നാണെന്ന് ഫോണിൽ കാണാം. പ്രതിഭാഗം ഇത് ചൂണ്ടിക്കാട്ടി എല്ലാം കൃത്രിമമാണെന്ന് വാദിച്ചു. എന്നാൽ, ഫോൾഡർ ഉണ്ടാക്കിയ ദിവസം എന്ന് മാത്രമാണ് അതിന് അർഥമെന്നും അത് തുറന്നാൽ കാണുന്നത് 27ലെ സംഭാഷണ വിവരങ്ങളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. കോടതി ഇരുഭാഗത്തിൻെറ വാദവും രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.