ഏഴു വയസ്സുകാര​െൻറ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു; അമ്മ രണ്ടാം പ്രതി

ഏഴു വയസ്സുകാരൻെറ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു; അമ്മ രണ്ടാം പ്രതി തൊടുപുഴ: കുമാരമംഗലത്ത് ഏഴു വയസ്സുകാരനെ അമ്മയുടെ സുഹൃത്ത‌് ക്രൂരമായി ആക്രമിച്ച‌് കൊലപ്പെടുത്തിയ സംഭവത്തിൽ തൊടുപുഴ മുട്ടം ഒന്നാം ക്ലാസ‌് ജുഡീഷ്യൽ മജിസ‌്ട്രേറ്റ‌് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം നന്തൻകോട് അരുൺ ആനന്ദ് (36) ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയുമായാണ് തൊടുപുഴ ഡിവൈ.എസ‌്.പി കെ.പി. ജോസ‌് കുറ്റപത്രം സമർപിച്ചത‌്. കൊലപാതകം, കുട്ടിയെ ഗുരുതരമായി പരിക്കേൽപിക്കൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, മർദനം എന്നിവക്ക് പുറമെ ജുവനൈൽ ജസ‌്റ്റിസ‌് ആക്ട‌് പ്രകാരമുള്ള അതിക്രമവുമാണ‌് അരുൺ ആനന്ദിനെതിരെ ചുമത്തിയിരിക്കുന്നത‌്. തെളിവ‌് നശിപ്പിച്ചതും കുറ്റകൃത്യം മറച്ചുവെച്ച് രക്ഷപ്പെടുന്നതിന‌് അരുൺ ആനന്ദിനെ സഹായിക്കാൻ ശ്രമിച്ചതുമാണ‌് കുട്ടിയുടെ അമ്മക്കെതിരായ കുറ്റം. മാർച്ച‌് 28നായിരുന്നു മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അനുജൻ ഉറക്കത്തിൽ മൂത്രമൊഴിച്ചതിൻെറ പേരിലാണ് ഏഴു വയസ്സുകാരൻ അതിക്രൂര മർദനത്തിനിരയായത്. കുട്ടിയെ അരുൺ ആനന്ദ‌് എടുത്തെറിയുകയും നിലത്തിട്ട‌് മർദിക്കുകയുമായിരുന്നു. അമ്മയുടെ കൺമുന്നിൽവെച്ചായിരുന്നു ഇത്. തലയോട്ടിക്കും വാരിയെല്ലിനും ഉൾപ്പെടെ ഗുരുതര പരിക്കേറ്റ കുട്ടിയെ വൈകിയാണ‌് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത‌്. വീണു പരിക്കേെറ്റന്നാണ‌് ആശുപത്രി അധികൃതരോട‌് പറഞ്ഞതെങ്കിലും ദുരൂഹതയെ തുടർന്ന് പൊലീസ് അരുണിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് കോലഞ്ചേരി ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി, അരുൺ ആനന്ദിൻെറ അറസ‌്റ്റ് രേഖപ്പെടുത്തി. ഏപ്രിൽ ആറിന‌് കുട്ടി മരിച്ചു. പ്രതിയുടെ അറസ‌്റ്റ‌് രേഖപ്പെടുത്തി 90 ദിവസം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത‌്. അരുൺ ആനന്ദ് ഇപ്പോൾ തൊടുപുഴ ജില്ല ജയിലിലാണ്. പ്രതിയെ അടുത്ത അവധിക്ക് ഹാജരാക്കുമ്പോൾ കുറ്റപത്രം വായിക്കും. തുടർന്ന‌് സാക്ഷികൾക്ക‌് സമൻസ‌് അയക്കുന്നതടക്കമുള്ള വിചാരണ നടപടിയിലേക്ക് നീങ്ങും. ഏഴു വയസ്സുകാരൻെറ അനുജനെ ലൈംഗികമായി ദുരുപയോഗം ചെയ‌്ത കേസിൽ അരുൺ ആനന്ദിനെതിരെ പോക‌്സോ കോടതിയിൽ കഴിഞ്ഞയാഴ‌്ച കുറ്റപത്രം സമർപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.