റമദാനിലെ അവസാന വെള്ളി വിശ്വാസികൾ പ്രാർഥന നിർഭരമാക്കി

കോട്ടയം: റമദാനിലെ അവസാന വെള്ളിയാഴ്ച വിശ്വാസികൾ പ്രാർഥനാനിർഭരമാക്കി. പള്ളികൾ ജുമാനമസ്‌കാരത്തിനെത്തിയവരാൽ നിറഞ്ഞു. അവസാന വെള്ളിയാഴ്ചക്കൊപ്പം പുണ്യകർമങ്ങൾക്ക് ആയിരം മാസങ്ങളേക്കാൾ പ്രതിഫലം ലഭിക്കുന്ന ലൈലത്തുൽ ഖദ്‌റും ഒരുമിച്ചെത്തിയെന്ന പ്രത്യേകതയിൽ പള്ളികളിൽ വൻതിരക്കാണ് അനുവഭപ്പെട്ടത്. റമദാനിലെ അവസാനത്തെ പത്തിൽ മുഴുവനായി പള്ളിയിൽ കഴിച്ചുകൂട്ടുന്നവർക്ക് പുറെമ വെള്ളിയാഴ്ച രാത്രി മുതൽ ഇഹ്തികാഫിനായും നൂറുകണക്കിന് വിശ്വാസികളാണ് എത്തിയത്. കോട്ടയം തിരുനക്കര പുത്തൻപള്ളി, കോട്ടയം താജ് ജുമാമസ്ജിദ്, കോട്ടയം സേട്ട് പള്ളി, താഴത്തങ്ങാടി ജുമാമസ്ജിദ്, ചങ്ങനാശ്ശേരി പുതൂർപള്ളി, പഴയപള്ളി ജുമാമസ്ജിദ് എന്നിവിടങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. വിധിനിർണയദിനവും ആയിരം മാസത്തെ പ്രവൃത്തിക്ക് തുല്യമായി പ്രതിഫലവും കിട്ടുന്ന െലെലത്തുൽഖദ്റിനെക്കുറിച്ചാണ് പ്രധാനമായും ഇമാമുകൾ സംസാരിച്ചത്. ഇതിനൊപ്പം റമദാൻ വിടചൊല്ലുന്നതിനെയും ഫിത്ർ സകാതിനെക്കുറിച്ചും ഖുത്തുബയിൽ വിശദീകരിച്ചു. പള്ളികളിൽ ഖത്തമുൽ ഖുർആൻ (ഖുർആൻ പാരായണം പൂർത്തീകരണം), കിയാമുലൈൽ (പാതിരാത്രിയിലെ പ്രത്യേക നമസ്‌കാരം), പാപമോചന പ്രാർഥനകൾ എന്നിവയുമുണ്ടായിരുന്നു. ഇഫ്താറിനുപുറമെ അത്താഴത്തിനുള്ള ഭക്ഷണവും മറ്റുസൗകര്യങ്ങളും ഒരുക്കിയിരുന്നു. റമദാനിലെ അവസാനരാവുകളിൽ രാത്രി ഉറക്കമൊഴിച്ച് പള്ളിയിൽ ഭജനയിരിക്കുന്നവർ (ഇഹ്തികാഫ്) നമസ്കാരങ്ങൾ നിർവഹിച്ചും ദിവ്യസൂക്തങ്ങൾ ഉരുവിട്ടുമാണ് കഴിച്ചുകൂട്ടുക. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പള്ളികൾ കേന്ദ്രീകരിച്ചും വിവിധസംഘടകളും ഫിത്ർ സകാത് ശേഖരിക്കുന്നതിൻെറയും വിതരണത്തിൻെറയും ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.