ബ്ലസിയെ ആദരിക്കുന്നു

കോട്ടയം: 'മാർ ക്രിസോസ്റ്റം നൂറ് വർഷം' എന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമൻെററിയുടെ സംവിധായകനും നിർമാ താവുമായ ബ്ലസിയെ ഇപ്കായ്, ആത്മ, ദർശന കൾച്ചറൽ സൻെറർ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ആദരിക്കുന്നു. ഞായറാഴ്ച കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2.30ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഹരിഹരൻ മുഖ്യാതിഥിയാകും. ആത്മ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഡോക്യുമൻെററിയുടെ ഒരുമണിക്കൂർ ഹ്രസ്വരൂപവും പ്രദർശിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.