•തിരുവനന്തപുരം മേഖല മുന്നിൽ •13 പേർക്ക്​

•തിരുവനന്തപുരം മേഖല മുന്നിൽ •13 പേർക്ക് ഒന്നാം റാങ്ക് •മൂന്ന് മലയാളികൾക്ക് രണ്ടാം റാങ്ക് ന്യൂഡൽഹി: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ 91.1 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 500ൽ 499 മാർക്ക് നേടി രാജ്യത്ത് ഒന്നാമതെത്തിയ 13 പേരിൽ പാലക്കാട് സ്വദേശി ഭാവന എൻ. ശിവദാസ് ഉൾപ്പെട്ടത് സംസ്ഥാനത്തിന് അഭിമാനമായി. 498 മാർക്ക് ലഭിച്ച 24 വിദ്യാർഥികൾ രണ്ടാം റാങ്കും 497 മാർക്ക് നേടിയ 58 വിദ്യാർഥികൾ മൂന്നാം റാങ്കും കരസ്ഥമാക്കി. പാലക്കാട് 'ലക്ഷ്മണ'യിൽ ഡോ. നവീൻ ശിവദാസിൻെറ മകളായ ഭാവന പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂൾ വിദ്യാർഥിയാണ്. സോഷ്യല്‍ സയൻസസിലാണ് ഒരു മാര്‍ക്ക് നഷ്ടമായത്. തിരുവനന്തപുരമാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ മേഖല (99.85 ശതമാനം). ചെന്നൈ (99 ശതമാനം), അജ്മീർ (95.89) എന്നീ മേഖലകളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കേരളത്തിൽനിന്ന് കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലെ അഥീന എൽസ റോയി , തൃശൂർ ‍നാട്ടിക തൃപ്രയാർ ലെമർ പബ്ലിക് സ്കൂളിലെ എ.എൻ. സൽമ, തൃശൂർ മുപ്ലിയം വിമൽ ജ്യോതി സ്കൂളിലെ ശ്രീനിക്സ സേവ്യർ എന്നിവർ രണ്ടാം റാങ്ക് നേടി. കോട്ടയം മാങ്ങാനം മാർ ബസേലിയോസ് പബ്ലിക് സ്കൂളിലെ എലിസബത്ത് ജേക്കബ്, തിരുവനന്തപുരം പട്ടം ആര്യ സെൻട്രൽ സ്കൂളിലെ എ. ഗോകുൽ നായർ, കൊച്ചി ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറിലെ ഈഷ എ. പൈ, മലപ്പുറം അങ്ങാടിപ്പുറം സൻെറ് ജോസഫ് സ്കൂളിലെ അതുൽ വിജയ്, തൃശൂർ ചാലക്കുടി വിജയഗിരി സ്കൂളിലെ ഗാഥാ സുരേഷ് എന്നിവരാണ് കേരളത്തിൽനിന്ന് മൂന്നാം റാങ്ക് നേടിയവർ. 2.25 ലക്ഷം വിദ്യാർഥികൾ 90 ശതമാനത്തിനു മുകളിലും 57,256 പേർ 95 ശതമാനത്തിൽ കൂടുതലും മാർക്ക് നേടി. വിജയത്തിൽ പെൺകുട്ടികൾക്കാണ് മുൻതൂക്കം. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി നേരേത്തയാണ് ഇത്തവണ പരീക്ഷഫലം. Photos 1.Bhavana 2.Atheena 2.SAlma 2. Sreeniksa Xavier എന്നിവർക്കു 497 മാർക്കോടെ മൂന്നാം സ്ഥാനത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.