കല്ലടക്കെതിരെ പൊലീസ്​ നടപടി, ബസ്​സ്​റ്റാൻഡിൽ കയറുന്നത് തടഞ്ഞു

കുമളി: സർക്കാറിൻെറയും മോട്ടോർ വാഹന വകുപ്പിൻെറയും നിയന്ത്രണം ലംഘിച്ച് കുമളി ബസ്സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റുന്ന കല്ലട ബസ് സർവിസുകൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. അനധികൃതമായി കുമളി ബസ്സ്റ്റാൻഡിനുള്ളിൽ പ്രവേശിച്ച് കല്ലട ബസുകൾ യാത്രക്കാരെ കയറ്റുന്നെന്ന 'മാധ്യമം' വാർത്തയെ തുടർന്നാണ് പൊലീസ് നടപടി. ഞായറാഴ്ച സ്റ്റാൻഡിൽ കയറി ബംഗളൂരുവിലേക്ക് യാത്രക്കാരെ കയറ്റുകയായിരുന്ന ബസിൽനിന്ന് പിഴ ഈടാക്കിയ ശേഷം വാഹനത്തെ സ്റ്റാൻഡിൽനിന്ന് ഇറക്കിവിട്ടതായി പൊലീസ് പറഞ്ഞു. കല്ലട ബസ് സർവിസ് സംബന്ധിച്ച് വലിയ വിവാദമുയർന്നതോടെ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇതെല്ലാം ലംഘിച്ചാണ് കല്ലടയുടെ രണ്ട് സർവിസ് കുമളി പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ കയറിയിറങ്ങി യാത്രക്കാരെ കയറ്റിയിരുന്നത്. വാഹനം അനധികൃതമായി നിർത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതിനെതിരെ ദിനംതോറും 5000 രൂപ മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയിരുന്നെങ്കിലും നിയമലംഘനം തുടർന്നു വരുകയായിരുന്ന കല്ലടക്കെതിരെ ഒടുവിൽ പൊലീസും രംഗത്തിറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.