അരുവിത്തുറ തിരുനാളിന് നാളെ കൊടിയേറും

ഈരാറ്റുപേട്ട: ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് തിങ്കളാഴ്ച കൊടിയേറും. തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ആഘോഷമായ കുർബാനക്ക് സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നേതൃത്വം നൽകും. ആറിന് കൊടിയേറ്റ് നടക്കും. 6.10ന് കുർബാനയെ തുടർന്ന് ജപമാല പ്രദക്ഷിണം. ചൊവ്വാഴ്ച രാവിലെ എട്ടിന് കുർബാനയെ തുടർന്ന് തിരുസ്വരൂപം പരസ്യവണക്കത്തിനായി പന്തലിൽ പ്രതിഷ്ഠിക്കും. പത്തിന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാനയർപ്പിക്കും. വൈകീട്ട് നാലരക്ക് കുർബാനയെ തുടർന്ന് ചെറിയ പ്രദക്ഷിണം നടക്കും. ബുധനാഴ്ചയാണ് പ്രധാന തിരുനാൾ. രാവിലെ എട്ടിന് മാവേലിക്കര രൂപത മെത്രാൻ ജോഷ്വ മാർ ഇഗ്‌നാത്തിയോസ് ആഘോഷമായ മലങ്കര കുർബാനയർപ്പിക്കും. 10ന് തിരുനാൾ റാസയെ തുടർന്ന് പന്ത്രണ്ടരയോടെ ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടക്കും. വ്യാഴാഴ്ച വൈകീട്ട് ഏഴിന് തിരുസ്വരൂപം പുനഃപ്രതിഷ്ഠിക്കും. േമയ് ഒന്നിന് എട്ടാമിടത്തോടെ തിരുനാൾ ചടങ്ങുകൾക്ക് സമാപനമാകും. തിരുനാൾ ദിവസങ്ങളിൽ പുലർച്ച 5.30 മുതൽ വൈകീട്ടുവരെ കുർബാനയും നടക്കും. അവസാന ദിവസം പ്രചാരണം കൊഴുപ്പിക്കാൻ മുന്നണികൾ പാലായിലും ഈരാറ്റുപേട്ടയിലും കൊട്ടിക്കലാശം ഇന്ന് ഈരാറ്റുപേട്ട: രണ്ട് പാർലമൻെറ് മണ്ഡലങ്ങളുൾപ്പെടുന്ന മീനച്ചിൽ താലൂക്കിൽ അവസാന ദിവസങ്ങളിൽ മഴയും വെയിലും അവഗണിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. അവസാനദിവസം വീടുകൾ കയറിയുള്ള പ്രചാരണം ഒഴിവാക്കി നഗരവീഥികളിലൂടെയാണ് സ്ഥാനാർഥികളുടെ വോട്ട് തേടൽ. പരസ്യപ്രചാരണത്തിൻെറ അവസാനദിവസമായ ഞായറാഴ്ച ഈരാറ്റുപേട്ടയിലും പാലായിലും കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പാലായിൽ എൽ.ഡി.എഫിൻെറ കൊട്ടിക്കലാശം ഉച്ചക്ക് രണ്ടിന് ആരംഭിക്കും. കൊട്ടാരമറ്റത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം ടൗൺചുറ്റി ളാലം ജങ്ഷനിൽ സമാപിക്കും. ബി.ജെ.പിയുടെ പ്രചാരണ സമാപനം മൂന്നുമണിക്ക് കൊട്ടാരമറ്റത്തുനിന്ന് ആരംഭിക്കും. പ്രകടനം ടൗൺഹാളിന് സമീപം സമാപിക്കും. യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻെറ പ്രചാരണ സമാപനം പ്രാർഥനയജ്ഞമായാണ് ആചരിക്കുക. ഞായറാഴ്ച വൈകീട്ട് മൂന്നിന് കുരിശുപള്ളിക്കവലയിൽ നേതാക്കളും പ്രവർത്തകരും മൗനപ്രാർഥന നടത്തും. പാലാ നിയോജക മണ്ഡലത്തിലെ എല്ലാ മണ്ഡലത്തിൽനിന്നുമുള്ള പ്രവർത്തകർ സംഗമത്തിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.