കാറ്റിലും മഴയിലും കടുത്തുരുത്തിയിൽ 20 വീടുകൾക്ക്​ നാശം

കടുത്തുരുത്തി: മഴക്കൊപ്പം എത്തിയ ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി 20 വീടുകൾ തകർന്നു. വ്യാപകമായ കൃഷിനാശവും ഉണ്ടാ യി. മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. കല്ലറ പഞ്ചായത്തിൽ 14 വീടും മാഞ്ഞൂർ പഞ്ചായത്തിൽ അഞ്ച് വീടും കടുത്തുരുത്തി പഞ്ചായത്തിൽ ഒരു വീടുമാണ് ഭാഗികമായി തകർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വൈകീട്ട് വേനൽമഴക്കൊപ്പം എത്തിയ ചുഴലിക്കാറ്റിലാണ് മരങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നത്. കടുത്തുരുത്തി, മാഞ്ഞൂർ, കടുത്തുരുത്തി, ഞീഴൂർ പഞ്ചായത്തുകളിലാണ് നാശനഷ്ടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.