തെരഞ്ഞെടുപ്പ്​ ചെലവ്​: ഉദ്യോഗസ്​ഥരും പ്രതിനിധികളുമായി വാക്കേറ്റം

കോട്ടയം: കോട്ടയം ലോക്സഭ എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻെറ തെരഞ്ഞെടുപ്പ് ചെലവുകളെ സംബന്ധിച്ച് ഉദ്യോഗസ്ഥരു ം പ്രതിനിധികളുമായി ബഹളവും വാക്കേറ്റവും. ശനിയാഴ്ച സ്ഥാനാർഥികളുടെ കണക്കുകൾ സംബന്ധിച്ചുള്ള മൂന്നാംഘട്ട പരിശോധനക്കിടെയാണ് സംഭവം. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ നൽകിയ ചെലവുകളുടെ കണക്കും തെരഞ്ഞെടുപ്പ് കമീഷൻെറ കണക്കുകളും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു. ഇതേച്ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. കൂടുതൽ തുക ചെലവഴിച്ചതുമായി ബന്ധപ്പെട്ട് എൻ.ഡി.എയുടെയും എൽ.ഡി.എഫിൻെറയും സ്ഥാനാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ അറിയിച്ചു. വോട്ടെണ്ണൽ പൂർത്തിയാക്കിയശേഷം മേയ് 28നാണ് അന്തിമഘട്ട കണക്കുകൾ ഒത്തുനോക്കുന്നത്. അതിനുള്ളിൽ കണക്കുകൾ സംബന്ധിച്ചുള്ള രസീത് ഹാജരാക്കിയാൽ മതിയാകും. തെരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച സ്ഥാനാർഥിയുടെ കണക്കുകളുടെ രേഖകൾ ഈമാസം 12നും 16നും ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് വിഭാഗം പരിശോധിച്ചിരുന്നു. അന്നുതന്നെ ചെലവുകൾ കൂടുതലാണെന്ന് സ്ഥാനാർഥികളുടെ പ്രതിനിധികളെ അറിയിച്ചിരുന്നു. ഒരുസ്ഥാനാർഥിക്ക് മണ്ഡലത്തിലെ പ്രചാരണത്തിന് 70ലക്ഷമാണ് ചെലവഴിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ച തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.