എൻ.ഡി.എ അധികാരത്തിലെത്തിയാൽ റബറിന് 200 രൂപ ഉറപ്പുവരുത്തും -പി.സി. ജോർജ്

കാഞ്ഞിരപ്പള്ളി: എൻ.ഡി.എ അധികാരത്തിലെത്തിയാൽ റബറിന് 200 രൂപ വിലസ്ഥിരത ഉറപ്പുവരുത്തുമെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ്. കാഞ്ഞിരപ്പള്ളിയിൽ ചേർന്ന എൻ.ഡി.എ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികം ഇന്ത്യ ഭരിച്ചിട്ടും റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് മുഖംതിരിഞ്ഞുനിന്ന കോൺഗ്രസിനെക്കാളും കർഷകരോട് നീതി ചെയ്തത് എൻ.ഡി.എ സർക്കാറാണെന്ന് പി.സി. ജോർജ് അഭിപ്രായപ്പെട്ടു. പുതുക്കിയ റബർ ആക്ടിൻെറ കരടിൽ റബറിനെ കാർഷിക വിളയായി അംഗീകരിക്കാൻ എൻ.ഡി.എ സർക്കാർ തയാറായി. ഒരു ജനപ്രതിനിധിപോലും ഇല്ലാതിരുന്നിട്ടും കോട്ടയം ജില്ലയിലെ നാല് വില്ലേജുകളെ കസ്തൂരിരംഗൻ റിപ്പോർട്ടിൽനിന്ന് ഒഴവാക്കിയ എൻ.ഡി.എ സർക്കാറിനാണ് വോട്ടുചെയ്യേണ്ടതെന്നും പി.സി. ജോർജ് പറഞ്ഞു. എൻ.ഡി.എ നേതാക്കളായ അജികുമാർ, മനോജ്, കെ.എഫ്. കുര്യൻ, ജോർജ് വടക്കൻ, എം.ആർ. ഉല്ലാസ്, അഡ്വ. സനൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.