പിറവത്ത് യു.ഡി.വൈ.എഫ് റോഡ് ഷോ

പിറവം: കോട്ടയം യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻെറ പ്രചാരണത്തിന് ആവേശം പകർന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ ുടെ നേതൃത്വത്തിൽ യു.ഡി.വൈ.എഫ് പിറവത്ത് റോഡ് ഷോ നടത്തി. രാമമംഗലം കാവുങ്കടയിൽനിന്ന് പിറവം മുനിസിപ്പൽ ചെയർമാനും കെ.പി.സി.സി നിർവാഹകസമിതി അംഗവുമായ സാബു കെ. ജേക്കബ് ഫ്ലാഗ്ഓഫ് ചെയ്ത റോഡ് ഷോ പിറവം ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം യു.ഡി.എഫ് ചെയർമാൻ എൻ.പി. പൗലോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പാർലമൻെറ് സെക്രട്ടറി അരുൺ മാത്യു അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.യു ദേശീയ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട്, യൂത്ത് കോൺഗ്രസ് പാർലമൻെറ് സെക്രട്ടറിമാരായ മെബിൻ ബേബി, എൽദോ ടോം പോൾ, യൂത്ത് ഫ്രണ്ട്-ജേക്കബ് സംസ്ഥാന പ്രസിഡൻറ് പ്രേംസൺ മാഞ്ഞാമറ്റം, യൂത്ത് ഫ്രണ്ട് (മാണി) സംസ്ഥാന വൈസ് പ്രസിഡൻറ് ജിൽസ് പെരിയപ്പുറം, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ. പ്രദീപ്കുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് അലൻ ബേബി, യൂത്ത് കോൺഗ്രസ് നേതാക്കളായ ജേക്കബ് ഫിലിപ്, കെൻ മാത്യു, ആേൻറാ ഇലഞ്ഞി, റോബിൻ തോമസ്, അലോക് തോമസ്, സച്ചു ജോസഫ്, കോൺഗ്രസ് നേതാക്കളായ ഷാജു ഇളഞ്ഞിമറ്റം, തോമസ് മല്ലിപ്പുറം, ജയ്സൺ പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.