കോന്നിയിൽ മൂന്നുമുന്നണിയും പ്രതീക്ഷയിൽ

കോന്നി: 17ാം ലോക്സഭ തെരഞ്ഞെടുപ്പിൻെറ പരസ്യപ്രചാരണം ഇന്ന് സമാപിക്കെ മലയോര മണ്ഡലത്തിൽ മൂന്നു സ്ഥാനാർഥികളും ശുഭപ ്രതീക്ഷയിലാണ്. അവസാന ലാപ്പിൽ എന്തെങ്കിലും അട്ടിമറിസംഭവിക്കുമോയെന്നും മൂന്നു മുന്നണിക്കും ആശങ്കയുണ്ട്. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് കോന്നി, അരുവാപ്പുലം, പ്രമാടം, വള്ളിക്കോട്, കലഞ്ഞൂർ ഏനാദിമംഗലം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മലയോരമണ്ഡലമായ കോന്നി. മുൻകാല തെരഞ്ഞെടുപ്പുകളിൽ പ്രചാരണരംഗത്ത് സജീവസാന്നിധ്യമായിരുന്ന കോൺഗ്രസ് സംവിധാനം ഇത്തവണ വളരെയധികം പിന്നാക്കം പോയ അവസ്ഥയിലാണ്. കോന്നി മണ്ഡലത്തിൽ ഇത്തവണ തെരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കാൻ ആരുമില്ലാത്ത സ്ഥിതിയായിരുന്നു നിലവിൽ ഉള്ളത്. പ്രചാരണരംഗത്ത് സജീവമല്ലെങ്കിലും കോൺഗ്രസിന് ലഭിക്കേണ്ട സ്ഥിരം വോട്ടുകൾക്ക് പുറമെ വികസനത്തിനുവേണ്ടിയുള്ള വോട്ടും ലഭിക്കുമെന്ന് പ്രതീക്ഷയിലാണവർ. മലയോര മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന് ശുഭപ്രതീക്ഷയിലാണ് ഇടതുപക്ഷം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ സ്ഥാനാർഥി പ്രഖ്യാപനം വന്നതുകൊണ്ട് വീണാ ജോർജിന് വലിയ മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ട്. ഒാരോഘട്ടത്തിലും ചിട്ടയോടുള്ള പ്രവർത്തനമായിരുന്നു. മണ്ഡലത്തിലെ സ്വീകരണ പരിപാടികൾ പ്രതീക്ഷിച്ചതിലും വലിയ ജനസാന്നിധ്യം ഇടതുപക്ഷത്തിന് ആത്മവിശ്വാസം പകരുന്നുണ്ട്. സ്ഥാനാർഥി നിർണയത്തിൽ കാലതാമസം ഉണ്ടായെങ്കിലും പിന്നീട് കെ. സുരേന്ദ്രൻ മണ്ഡലത്തിൽ സജീവമായി. സ്ഥാനാർഥി പ്രഖ്യാപനം വന്നയുടൻ പരസ്യപ്രചാരണത്തിൽ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഇടതു-വലതു മുന്നണികളിൽനിന്നു വലിയ തോതിൽ എൻ.ഡി.എയിലെക്ക് വോട്ടിൻെറ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.