എം.ജി സർവകലാശാല വാർത്തകൾ

അപേക്ഷ തീയതി ഒന്നും രണ്ടും സെമസ്റ്റർ ബി.പി.എഡ് (2014-2015 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ േമയ് ആറുവരെയും 500 രൂപ പിഴയ ോടെ ഏഴുവരെയും 1000 രൂപ സൂപ്പർഫൈനോടെ ഒമ്പതുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ സി.വി ക്യാമ്പ് ഫീസായി 200 രൂപ പരീക്ഷ ഫീസിനു പുറമെ അടക്കണം. epay.mgu.ac.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് പരീക്ഷ ഫീസ് അടക്കേണ്ടത്. പിഎച്ച്.ഡി എൻട്രൻസ് പരീക്ഷ; പുതുക്കിയ വിജ്ഞാപനം എം.ജി സർവകലാശാല 2019 വർഷത്തെ പിഎച്ച്.ഡി എൻട്രൻസ് പരീക്ഷയുടെ പുതുക്കിയ വിജ്ഞാപനം phd.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. എസ്.സി/ എസ്.ടി/ ഒ.ബി.സി (നോൺ ക്രീമിലയർ)/ ഭിന്നശേഷിക്കാർ എന്നിവർക്ക് ബിരുദാനന്തര ബിരുദ പരീക്ഷയിൽ 45 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് (ഗ്രേസ് മാർക്ക് കൂടാതെ) ഉണ്ടെങ്കിൽ അപേക്ഷിക്കാം. മറ്റ് വിശദാംശങ്ങളിൽ മാറ്റമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.