കോട്ടയം: ബി.ജെ.പിക്കെതിരായ മതനിരപേക്ഷ കക്ഷികളുടെ ഏകോപനത്തെ അട്ടിമറിക്കാൻ കോൺഗ്രസ‌് ശ്രമിക്കുകയാണെന്ന‌് സി.പ ി.എം പോളിറ്റ‌് ബ്യൂറോ അംഗം എസ‌്. രാമചന്ദ്രൻ പിള്ള. എൽ.ഡി.എഫ‌് സ്ഥാനാർഥി വി.എൻ. വാസവൻെറ പ്രചാരണാർഥം തിരുവാതുക്കലിലും ഇല്ലിക്കലിലും പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത‌് ഇടതുപക്ഷത്തെ നേരിടാനാണ‌്. ബി.ജെ.പിയെ അധികാരത്തിൽനിന്ന‌് അകറ്റിനിർത്തണമെങ്കിൽ ഇടതുകക്ഷികൾ പരമാവധി സീറ്റ‌് നേടിയാലേ സാധിക്കൂവെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.