ഇനി അധികനാളില്ല; നാഗമ്പടത്തെ പഴയ മേൽപാലം 27ന്​ പൊളിക്കും

കോട്ടയം: കാത്തിരിപ്പിെനാടുവിൽ നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം പൊളിച്ചുനീക്കാൻ റെയിൽവേ ബോർഡിൻെറ അനുമതിയായി. ഈ മാസം 27 പാലം പൊളിക്കാനാണ് അനുമതി. അന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം ഒമ്പതുമണിക്കൂർ നിയന്ത്രിക്കും. ചില െട്രയിനുകൾ പൂർണമായി റദ്ദാക്കുമ്പോൾ ദീർഘദൂര െട്രയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടാനാണ് ധാരണ. അടുത്തദിവസം വഴിതിരിച്ചുവിടുന്ന ട്രെയിനുകളുെട കാര്യത്തിൽ തീരുമാനമാകും. കോട്ടയം വഴിയുള്ള പാസഞ്ചറുകളെല്ലാം റദ്ദാക്കും. നേരേത്ത കുറുപ്പന്തറ-ഏറ്റുമാനൂർ ഇരട്ടപ്പാതയുടെ പരീക്ഷ ഓട്ടദിനം മേൽപാലവും പൊളിക്കാനായിരുന്നു ഡിവിഷൻ അധികൃതർ ആലോചിച്ചിരുന്നത്. പരീക്ഷണ ഓട്ടത്തിൻെറ ഭാഗമായി ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നതിനാൽ മറ്റൊരുദിവസംകൂടി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാമെന്നായിരുന്നു കരുതിയത്. എന്നാൽ, റെയിൽവേ ബോർഡ് അനുമതി നൽകിയില്ല. സുരക്ഷ പരിശോധനകൾക്ക് ആവശ്യമായ സമയം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാലം പൊളിക്കുന്നത് മാറ്റാൻ നിർദേശം നൽകിയത്. തുടർന്നാണ് വിഷു, തെരഞ്ഞെടുപ്പ് ദിവസങ്ങൾക്കുശേഷം പാലം പൊളിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിനു ശേഷമുള്ള ശനിയാഴ്ചയായതിനാൽ കാര്യമായ തിരക്കുണ്ടാകില്ലെന്നും റെയിൽവേ പ്രതീക്ഷിക്കുന്നു. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് പാലം പൊളിക്കുക. പാലത്തിൽ വിവിധ ഭാഗങ്ങളിൽ കുഴിച്ച് വെടിമരുന്ന് നിറച്ചാണ് പൊട്ടിക്കുക. കുഴികൾ കുഴിച്ചു. കൺേട്രാൾ റൂമിൽനിന്ന് ബട്ടൺ അമർത്തിയാൽ ചെറിയ ശബ്ദത്തോടെ അഞ്ചു സെക്കൻഡിൽ ചിതറിത്തെറിക്കാതെ പാലം താഴേക്ക് ഇടിഞ്ഞുവീഴുകയാണ് ചെയ്യുക. തൊട്ടടുത്തുകൂടി വാഹനങ്ങൾ കടന്നുപോകുന്ന സാഹചര്യത്തിൽ ചിതറുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന കണ്ടതോടെയാണ് ഈ രീതി പരീക്ഷിക്കാൻ തീരുമാനമായത്. റെയിൽവേ പാലത്തിന് ക്ഷതമേൽക്കാനുള്ള സാധ്യത കുറവാണെന്നതും ഈ രീതി തെരഞ്ഞെടുക്കാൻ പ്രേരകമായി. സ്ഫോടനത്തിനുമുമ്പ് പാലത്തിൻെറ താഴ്ഭാഗത്തെ വൈദ്യുതിലൈൻ അഴിച്ചുമാറ്റും. ഒന്നരമണിക്കൂറിൽ ഇത് പൂർത്തിയാക്കാനാകുമെന്നാണ് റെയിൽവേ ജീവനക്കാരുെട കണക്കുകൂട്ടൽ. അഴിക്കുന്ന ലൈൻ പാളത്തിൽ തന്നെയിടും. തുടർന്ന് പാളം സുരക്ഷിതമായി മൂടിയ ശേഷമാകും പാലം തകർക്കുക. പാലം താഴെ വീണാലുടൻ അവശിഷ്ടങ്ങൾ വേഗത്തിൽ മാറ്റും. ഇതിനായി കൂടുതൽ ജോലിക്കാരെ എത്തിക്കും. തുടർന്ന് വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കും. ഇതിനുശേഷം റെയിൽവേ സുരക്ഷ വിഭാഗം ലൈൻ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ശേഷമാകും ഗതാഗതം പുനരാരംഭിക്കുക. പാത ഇരട്ടിപ്പിക്കലിൻെറ ഭാഗമായി നാഗമ്പടത്ത് പുതിയ പാലം നിർമിച്ചതിനെത്തുടർന്നാണു പഴയ പാലം പൊളിക്കുന്നത്. പാലം പൊളിച്ചശേഷം അേപ്രാച്ച് റോഡും പൊളിക്കും. പാത ഇരട്ടിപ്പിക്കുംമുമ്പ് അപ്രോച്ച് റോഡ് ഭാഗവും പൊളിക്കേണ്ടതുണ്ട്. പുതിയ രൂപരേഖപ്രകാരം ഗുഡ്ഷെഡ് പഴയ പാലത്തിനു സമീപമാണ് നിർമിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.