വര്‍ഗീയതയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണം -ആ​േൻറാ ആൻറണി

പൂഞ്ഞാര്‍: മതേതര ഭാരതത്തെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയെ വര്‍ഗീയ രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്ത ികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് പത്തനംതിട്ട മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആൻറോ ആൻറണി. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളെ രാജ്യത്തുനിന്ന് ആട്ടിയോടിക്കാന്‍ ഗൂഢ പദ്ധതി തയാറാക്കിയിരിക്കുന്ന ദേശദ്രോഹികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനേ സാധിക്കൂ. ചെയര്‍മാന്‍ മജു പുളിക്കന്‍ അധ്യക്ഷതവഹിച്ചു. തോമസ് കല്ലാടന്‍, സാബു പൂണ്ടിക്കുളം, അഡ്വ. ജോമോന്‍ ഐക്കര, ജോർജുകുട്ടി ആഗസ്തി, വി.എം. മുഹമ്മദ് ഇല്യാസ്, ദേവസ്യാച്ചന്‍ വാണിയപ്പുര, എം.സി. വര്‍ക്കി, ടെസി ബിജു, വി.ആര്‍. വിജയകുമാര്‍, ടോമി മാടപ്പള്ളി, റോജി മുതിരേന്തിക്കല്‍, ജോർജ് സെബാസ്റ്റ്യന്‍, റജി ഷാജി, ഷിയാസ് മുഹമ്മദ്, ബീന ബെന്നി, ജാന്‍സ് വയലിക്കുന്നേല്‍, റോയി വിളക്കുന്നേല്‍, കുര്യാച്ചന്‍ പൂണ്ടിക്കുളം, റോയി വിളക്കുന്നേല്‍, കുട്ടിച്ചന്‍ ഞരളക്കാട്ട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.