​​്പ്രചാരണം ​െകാഴുപ്പിക്കാൻ എ.കെ. ആൻറണിയും പി.ജെ. ജോസഫും

കോട്ടയം: യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻെറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിങ്കളാഴ്ച എ.കെ. ആൻറണിയും പി.ജെ. ജോ സഫും എത്തും. തിങ്കളാഴ്ച വൈകീട്ട് നാലിന് പാലാ കുരിശുപള്ളി കവലയിലും അഞ്ചിന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തും ആറിന് ചങ്ങനാശ്ശേരിയിലും പൊതുസമ്മേളനങ്ങളിൽ എ.കെ. ആൻറണി സംസാരിക്കും. വൈകീട്ട് നാലിന് അതിരമ്പുഴ, അഞ്ചിന് കടുത്തുരുത്തി എന്നിവിടങ്ങളിലാണ് പി.ജെ. ജോസഫ് പങ്കെടുക്കുക. ഇവിടങ്ങളിലെ യോഗങ്ങളിലും പി.ജെ. ജോസഫ് സംസാരിക്കും. 17ന് ജില്ലയിൽ എത്തുന്ന മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ പ്രാവെട്ടം, ഇല്ലിക്കൽ, വെച്ചൂർ, ഇടയാഴം എന്നീ സ്ഥലങ്ങളിൽ സംസാരിക്കും. ഉമ്മൻ ചാണ്ടി വിവിധ കേന്ദ്രങ്ങളിൽ കുടുംബയോഗങ്ങളിലും വിവിധ ചെറുയോഗങ്ങളിലും പങ്കെടുക്കും. അതിരമ്പുഴ, കടുത്തുരുത്തി, പിറവം മണ്ഡലങ്ങളിലെ യോഗങ്ങളിലും കുടുംബയോഗങ്ങളിലുമാണ് ഉമ്മൻ ചാണ്ടി പങ്കെടുക്കുക. പാലായിൽ തുറന്ന വാഹനത്തിലെ പ്രചാരണം ഒഴിവാക്കി ചാഴികാടൻ കോട്ടയം: അന്തരിച്ച കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണിയോടുള്ള ആദരസൂചകമായി പാലാ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും തുറന്ന വാഹനത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കി യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. പാലാ നിയോജക മണ്ഡലത്തിൽ 12 പഞ്ചായത്തുകളാണ് ഉള്ളത്. ഇതിൽ നാലിടത്ത് നേരത്തേ പ്രചാരണം പൂർത്തിയാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.