തൊഴിലാളിയെ നാട്ടിലെത്തിച്ച്​ മടങ്ങിയ ആംബുലൻസ്​ മധ്യപ്രദേശിൽ കൊള്ളക്കാർ തടഞ്ഞുവെച്ചു

നെടുങ്കണ്ടം: പാറത്തോട് എസ്റ്റേറ്റിൽ മരംവീണ് ഗുരുതര പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ നാട്ടിലെത്തിച്ച് മടങ്ങിയ ആംബുലൻസ് മധ്യപ്രദേശിൽ കൊള്ളക്കാർ തടഞ്ഞുവെച്ചു. ഇടുങ്ങിയ വഴിയിൽ കല്ലും മരത്തടികളുമിട്ട് വാഹനം തടയുകയായിരുന്നു. വാഹനം പരിശോധിച്ച കൊള്ളസംഘം വടിവാൾ അടക്കം ആയുധങ്ങൾ ചുഴറ്റി ഭീകരാന്തരീഷം സൃഷ്ടിച്ചു. നെടുങ്കണ്ടം റോട്ടറി ഈസ്റ്റ് ഹിൽസിൻെറ ആംബുലൻസും വാഹനത്തിലുണ്ടായിരുന്നവരെയും മധ്യപ്രദേശിലെ മാണ്ട്ലായിലാണ് തടഞ്ഞുവെച്ചത്. വാഹനത്തിലുണ്ടായിരുന്ന നെടുങ്കണ്ടം സ്വദേശികളായ ൈഡ്രവർ പി.പി. പ്രസാദ്, സരീഷ്, നഴ്സായ ഹാരീസ് എന്നിവരാണ് കൊള്ളസംഘത്തിൻെറ മുന്നിൽപെട്ടത്. മണിക്കൂറുകൾക്കു ശേഷം കൊള്ളസംഘത്തിൻെറ കാലുപിടിച്ചാണ് രക്ഷപ്പെട്ടതെന്ന് ഇവർ പറഞ്ഞു. 18ന് രാത്രിയാണ് യുവതിയെ മധ്യപ്രദേശിലെ മാണ്ട്ലായിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെത്തിക്കാൻ സംഘം നെടുങ്കണ്ടത്തുനിന്ന് പുറപ്പെട്ടത്. 20ന് യുവതിയെ വീട്ടിലെത്തിച്ച ശേഷം രാത്രിയോടെ മടങ്ങിയ രണ്ട് ൈഡ്രവർമാരും പുരുഷ നഴ്സുമാണ് കൊള്ളസംഘത്തിൻെറ മുന്നിൽപെട്ടത്. രോഗിയുമായി എത്തിയതാണെന്നും ആംബുലൻസാണെന്നും പറഞ്ഞെങ്കിലും വിടാൻ കൂട്ടാക്കിയില്ല. തുടർന്ന് കാലിൽ വീണ് കേണപേക്ഷിച്ചപ്പോൾ രണ്ടുപേർ വാഹനത്തിൻെറ ഉള്ളിൽ കയറി പരിശോധന നടത്തിയശേഷം മോചിപ്പിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. അവിടെനിന്ന് രക്ഷപ്പെട്ട ഇവർ 50 കിലോമീറ്റർ അകലെ പൊലീസ് എയ്ഡ്പോസ്റ്റിലെത്തി വിവരം ധരിപ്പിച്ചപ്പോൾ പ്രശ്ന മേഖലയാണെന്ന് പറഞ്ഞ് പൊലീസ് സംരക്ഷണയിൽ തങ്ങാൻ നിർദേശിക്കുകയായിരുന്നു. പിന്നീട് പിറ്റേന്ന് പുലർച്ചയാണ് മടങ്ങിപ്പോന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.