ബി.ഡി.ജെ.എസിലെ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് അക്കീരമൺ

പത്തനംതിട്ട: ബി.ഡി.ജെ.എസിലെ സജീവ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് വൈസ് പ്രസിഡൻറ്് അക്കീരമൺ കാളിദാസ ഭട്ടതി രിപ്പാട്. മുന്നാക്ക സംവരണം, ശബരിമല വിഷയത്തിലെ ബി.ഡി.ജെ.എസ് സമീപനം എന്നിവ മുൻ നിർത്തിയാണ് പ്രവർത്തനത്തിൽനിന്ന് പിന്തിരിയുന്നതെന്ന് അക്കീരമൺ 'മാധ്യമ'ത്തോട് പറഞ്ഞു. യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകണമെന്ന ആവശ്യം ഉയരുന്നുണ്ട്. ക്ഷേത്രങ്ങളുടെ താന്ത്രിക ചുമതലയുമുണ്ട്. ഇവ രണ്ടിനും ഒപ്പം ബി.ഡി.ജെ.എസിൻെറ പ്രവർത്തനം ഏറ്റെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിലെ വൈസ് പ്രസിഡൻറ് സ്ഥാനം രാജിെവച്ചിട്ടില്ല. സജീവ പ്രവർത്തനത്തിൽനിന്ന് പിന്തിരിയുന്നുവെന്നേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് രൂപവത്കരിച്ചതുമുതൽ അക്കീരമൺ വൈസ് പ്രസിഡൻറായി തുടരുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.