നി​ർ​മ​ല സീ​താ​രാ​മ​െൻറ വ്യാ​ജ ഒ​പ്പി​ട്ട്​ ത​ട്ടി​പ്പ്​; ബി.​ജെ.​പി നേ​താ​വി​നെ​തി​രെ കേ​സ്​

നിർമല സീതാരാമൻെറ വ്യാജ ഒപ്പിട്ട് തട്ടിപ്പ്; ബി.ജെ.പി നേതാവിനെതിരെ കേസ് ഹൈദരാബാദ്: പ്രതിരോധ മന്ത്രി നിർമല സീതാ രാമൻെറ വ്യാജ ഒപ്പിട്ട് തട്ടിപ്പ് നടത്തിയ ബി.െജ.പി നേതാവ് ഉൾപ്പെടെ എട്ടുപേർക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു ആണ് കേസിലെ പ്രധാനി. തല്ല പ്രവരൺ റെഡ്ഡി എന്ന യുവതിയുടെ പരാതിയിലാണ് കേസ്. ഇവരുടെ ഭർത്താവ് മഹിപാൽ റെഡ്ഡിക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫാർമ എക്സിലിൻെറ ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്ത് 2.17 കോടി രൂപ തട്ടിയെന്നാണ് പരാതി. 2016ലാണ് സംഭവം. അന്ന് കേന്ദ്ര വാണിജ്യ മന്ത്രിയായിരുന്നു നിർമല. പണം വാങ്ങിയ ശേഷം നിർമല സീതാരാമൻെറ ഒപ്പുചാർത്തിയ നിയമന ഉത്തരവിൻെറ പകർപ്പ് പ്രതികൾ കാണിക്കുകയും ചെയ്തു. നിയമനം നടക്കാതിരുന്നതിനെ തുടർന്ന് പണം തിരിച്ചുചോദിച്ചേപ്പാൾ മുരളീധർ റാവു ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് പരാതിക്കാർ പൊലീസിനെ സമീപിച്ചത്. എന്നാൽ, തനിക്കെതിരെ ഉയരുന്നത് രാഷ്ട്രീയ പ്രേരിതമായ ആരോപണം ആണെന്ന് മുരളീധർ റാവു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.