പി.സി. ജോര്‍ജിനെതിരെ പാര്‍ട്ടിയില്‍ കലാപം

ഈരാറ്റുപേട്ട: പി.സി. ജോർജ് എൻ.ഡി.എയിലേക്കെന്ന് സൂചന നൽകിയതോടെ കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ കൂടിയ ജനപക്ഷം യോഗത് തിൽനിന്ന് നഗരസഭ കൗൺസിലർമാരടക്കം ഭൂരിഭാഗം പ്രവർത്തകരും ഇറങ്ങിപ്പോയി. പി.സി. ജോർജ് ബി.ജെ.പി മുന്നണിയിലേക്ക് പോയാൽ പാർട്ടി വിടുമെന്ന് കൗൺസിലർമാർ അറിയിച്ചു. കേരള കോൺഗ്രസ് സെക്കുലർ പാർട്ടി ടിക്കറ്റിലാണ് ഇവർ നഗരസഭ തെരെഞ്ഞടുപ്പിൽ മത്സരിച്ചത്. നിലവിലില്ലാത്ത പാർട്ടിക്കുവേണ്ടി പി.സി. ജോർജ് എം.എൽ.എക്ക് വിപ്പ് നൽകാൻ അധികാരമില്ലെന്ന് കൗൺസിലർമാർ അറിയിച്ചു. സാശ്രയ സംഘ സംഗമം ഈരാറ്റുപേട്ട: ഗുരുസേവ വെൽെഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കൻ മേഖല സാശ്രയ സംഗമം ശനിയാഴ്ച രാവിലെ 10.30ന് ഈരാറ്റുപേട്ട വൃന്ദാവൻ ഓഡിറ്റോറിയത്തിൽ നടക്കും. ചെയർമാൻ സത്യൻ പന്തത്തല ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി കെ.ടി. ഗംഗാധരൻ അധ്യക്ഷത വഹിക്കും. വാമന ഗ്രൂപ് എം.ഡി. പ്രമോദ്, പി.ഡി. അരുൺ ബാബു എന്നിവർ ക്ലാസ് നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.