തെരഞ്ഞെടുപ്പ്​ പ്രവർത്തനം കഴിഞ്ഞ് മടങ്ങിയ പ്രവർത്തകർക്ക് വാഹനാപകടത്തിൽ പരിക്ക്

പൊൻകുന്നം: തെരഞ്ഞെടുപ്പ് പ്രവർത്തനം കഴിഞ്ഞ് മടങ്ങിയ പ്രവർത്തകർക്ക് വാഹനാപകടത്തിൽ പരിക്ക്. സി.പി.എം പൊൻകുന്നം ലോക്കൽ കമ്മിറ്റി അംഗം പി.ടി. ഉസ്മാൻ (58), പാർട്ടി പ്രവർത്തകനായ അസീസ്(51) എന്നിവർക്കാണ് പരിക്ക്. ബുധനാഴ്ച രാത്രി പൊൻകുന്നത്തായിരുന്നു അപകടം. ഇടത് സ്ഥാനാർഥി വീണാ ജോർജി​െൻറ തെരഞ്ഞെടുപ്പ് ബൂത്ത് കൺെവൻഷനിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രാദേശിക നേതാക്കൾ സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനു സാരമായി പരിക്കേറ്റ അസീസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. മതസ്വാതന്ത്ര്യം ധ്വംസിക്കുന്ന കേന്ദ്ര-സംസ്ഥാന നിലപാടുകള്‍ അംഗീകരിക്കാനാവില്ല -ജാഗ്രതസമിതി ചങ്ങനാശ്ശേരി: ക്രൈസ്തവരുടെ പുണ്യദിവസങ്ങള്‍ പ്രവൃത്തിദിനങ്ങളാക്കുന്നത് അംഗീകരിക്കാനാവിെല്ലന്നും ഇത്തരം നീക്കങ്ങള്‍ നടത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാടുകള്‍ അപലപനീയവും പ്രതിഷേധാര്‍വുമാണെന്നും ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷന്‍സ്-ജാഗ്രത സമിതി. പെസഹ വ്യാഴാഴ്ച ചില സംസ്ഥാനങ്ങളില്‍ ലോക്സഭ തെരഞ്ഞെടുപ്പ് ക്രമീകരിച്ചതും ദുഃഖവെള്ളിയാഴ്ച ദാമന്‍-ദിയു, ദാദ്ര -നഗര്‍ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ പൊതുഅവധി റദ്ദാക്കിയതും മതസ്വാതന്ത്ര്യത്തിനും ആരാധനഅവകാശത്തിനും നേരെയുള്ള കടന്നുകയറ്റമാണ്. പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളില്‍ സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പ് നടത്തുന്നത് ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയാണ്. കൂടാതെ സര്‍ക്കാര്‍ പി.എസ്.സി പരീക്ഷകളും വിവിധ വകുപ്പുതല പരീക്ഷകളും ഞായറാഴ്ചകളില്‍ നടത്താന്‍ നിശ്ചയിച്ചതും അംഗീകരിക്കാനാവിെല്ലന്നും യോഗം വിലയിരുത്തി. അതിരൂപത കേന്ദ്രത്തില്‍ നടന്ന യോഗം ജാഗ്രത സമിതി കോഒാഡിനേറ്റര്‍ ഫാ. ആൻറണി തലച്ചെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഒ അഡ്വ. ജോജി ചിറയിൽ അധ്യക്ഷത വഹിച്ചു. ജോബി പ്രാക്കുഴി, സോണി കണ്ടങ്കരി, ഡൊമിനിക് വഴീപ്പറമ്പില്‍ അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.